Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; റയലിനെ നാണംകെടുത്തി പിഎസ്ജി, സിറ്റിക്കും ബയേണിനും ജയം, യുവന്റസിന് സമനില

പാരീസ്: പുതിയ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തോറ്റത്. മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയിട്ടും പിഎസ്ജിക്കെതിരെ സമനിലപോലും നേടാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞില്ല. റയലിന്റെ മുന്‍ താരമായ ഏയ്ഞ്ചല്‍ ഡി മരിയ(14, 33) ഇരട്ടഗോളുകല്‍ നേടി. ഇഞ്ചുറി ടൈമില്‍ തോമസ് മുനിയര്‍ പി.എസ്.ജിയുടെ മൂന്നാംഗോള്‍ നേടി. നെയ്മര്‍, എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരില്ലാതെയാണ് പിഎസ്ജി കളിക്കാനിറങ്ങിയത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യ മത്സരത്തില്‍ ജയം കണ്ടെത്തി. ഷാക്തര്‍ ഡോണെട്‌സ്‌ക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റിക്കുവേണ്ടി റിയാദ് മെഹ്‌റെസ്(24), ഗുണ്ടോഗന്‍(38), ജീസസ്(76) എന്നിവരാണ് ഗോള്‍ നേടിയത്. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കരുത്തുറ്റ മത്സരമാണ് സിറ്റി കാഴ്ചവെച്ചത്. എന്നാല്‍, കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ മുന്നേറ്റ നിരയ്ക്ക് കഴിഞ്ഞില്ല.

angeldimaria

അത്‌ലറ്റിക്കോ മാഡ്രിഡ് യുവന്റസ് മത്സരം സമനിലയിലാണ് കലാശിച്ചത്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം വിവാദത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി ഏറെ ആരാധകര്‍ വീക്ഷിച്ച മത്സരമായിരുന്നു ഇത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന അത്‌ലറ്റിക്കോ അവസാന മിനിറ്റുകളിലാണ് തിരിച്ചുവന്നത്. ക്വാര്‍ഡ്രാഡോ(48), മാറ്റിയുഡി(65) എന്നിവര്‍ യുവന്റസിനുവേണ്ടി വലകുലുക്കി. എന്നാല്‍, 70-ാം മിനിറ്റില്‍ സാവിച്ചും 90-ാം മിനിറ്റില്‍ ഹെരേരയും നേടിയ ഗോളില്‍ അത്‌ലറ്റിക്കോ സമനില കണ്ടെത്തി.

ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് ക്രെവന സ്വെസ്ദയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു. കോമാന്‍(34), ലെവന്‍ഡോസ്‌കസി(80), മുള്ളര്‍(90+1) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ലോക്കോമോട്ടീവ് മോസ്‌കോ 2-1ന് ബയര്‍ ലെവര്‍കൂസനേയും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ഡയനാമോ സാഗ്രെബ് 4-0ത്തിന് അറ്റിലാന്റയെ തോല്‍പ്പിച്ചു.

Story first published: Thursday, September 19, 2019, 9:26 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+