ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സയും യുണൈറ്റഡും മുഖാമുഖം; യുവന്റസ് അയാക്‌സിനെതിരേ
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും മുഖാമുഖമെത്തുമ്പോള്‍ കളിയാവേശം വര്‍ണനാതീതം. മെസ്സിയും സുവാരസും കുട്ടീഞ്ഞോയുമെല്ലാം ബൂട്ടണിയുന്ന ബാഴ്‌സയെ അതിവേഗ ശൈലിയിലൂടെ കീഴ്‌പ്പെടുത്താന്‍ യുണൈറ്റഡിന് സാധിക്കുമോയെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പഴയ കണക്കുകളില്‍ ബാഴ്‌സലോണയ്ക്ക് ആധിപത്യമുണ്ടെങ്കിലും കളത്തില്‍ കണക്കുകള്‍ക്ക് സ്ഥാനമില്ല. പോള്‍ പോഗ്ബയും റോമലു ലുക്കാക്കുവും റാഷ്‌ഫോര്‍ഡുമെല്ലാം ചേര്‍ന്ന് ബാഴ്‌സയുടെ സ്വപ്‌നങ്ങളെ തച്ചുടയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ജോസ് മൗറീഞ്ഞോയ്ക്ക് പകരമെത്തിയ സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡ് ഒരുപാട് മെച്ചപ്പെട്ടുകഴിഞ്ഞു. അലക്‌സ് ഫെര്‍ഗൂസണിന്റെ കാലത്തെ യുണൈറ്റഡിന് അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സോള്‍ഷെയറിന്റെ കീഴില്‍ യുണൈറ്റഡ് പന്ത് തട്ടുന്നത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് ആദ്യ പാദ മത്സരം. തട്ടകത്തില്‍ ജയിച്ച് ആധിപത്യം നേടാനാവും യുണൈറ്റഡ് ലക്ഷ്യം വയ്ക്കുക. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഹോളണ്ട് ക്ലബ്ബായ അയാക്‌സുമായും മത്സരിക്കും. കരുത്തിലും താരപ്രഭയിലും യുവന്റസിന് മുന്‍തൂക്കമുണ്ടെങ്കിലും അയാക്‌സിന്റെ അറ്റാക്കിങ് ഫുട്‌ബോള്‍ ശൈലിയെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമാവില്ല.

ചുവന്ന ചെകുത്താന്‍മാര്‍ ഒരുങ്ങിത്തന്നെ
ഏറ്റവും ശക്തമായ നിരയുമായിത്തന്നെയാവും യുണൈറ്റഡ് ബാഴ്‌സലോണയ്‌ക്കെതിരേ ഇറങ്ങുക. പോഗ്ബ,ലുക്കാക്കു,റാഷ്‌ഫോര്‍ഡ് എന്നിവരെ ആശ്രയിച്ചാവും യുണൈറ്റഡിന്റെ വിജയസാധ്യതകളും. എന്നാല്‍ റാഷ്‌ഫോര്‍ഡ് പരിക്കിന്റെ പിടിയിലാണ്. വിശ്രമത്തിലുള്ള താരം ബാഴ്‌സലോണയ്‌ക്കെതിരേ കളിക്കുമെങ്കിലും പരിക്ക് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം. യുണൈറ്റഡ് വിടാന്‍ തയ്യാറെടുക്കുന്ന പോഗ്ബയ്ക്ക് മദ്ധ്യനിരയില്‍ അത്ഭുതം കാട്ടാനാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവാസന മത്സരത്തില്‍ വോള്‍വ്‌സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് യുണൈറ്റഡുള്ളത്. ജെസ്സെ ലിങ്കാര്‍ഡ്,ഫ്രഡ്,ജുവാന്‍ മാറ്റ,നിമിഞ്ച മാറ്റിക്,ആന്‍ഡര്‍ ഹെരീറ എന്നിവരിലും യുണൈറ്റഡ് പ്രതീക്ഷവയ്ക്കുന്നു. കരുത്തരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്താണ് യുണൈറ്റഡിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

എല്ലാം മിശിഹയുടെ കൈയില്‍
ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ മിശിഹയുടെ കൈകളിലാണ് ബാഴ്‌സലോണയുടെ പ്രതീക്ഷകളെല്ലാം. കാല്‍പ്പന്തുകൊണ്ട് വിസ്മയിപ്പിക്കുന്ന മെസ്സി ഇടവേളയ്ക്ക് ശേഷം ബാഴ്‌സയെ യൂറോപ്പിലെ രാജാക്കന്‍മാരാക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുള്ളത്. എട്ട് ഗോളുനം മൂന്ന് അസിസ്റ്റുമാായി ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററും മെസ്സിയാണ്. അവസരത്തിനൊത്തുയാന്‍ സുവാരസിനും കുട്ടീഞ്ഞോയ്്ക്കും സാധിക്കുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്നു ഉസ്മാന്‍ ഡെംബല്ലെ ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് വിവരം. മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയ ഡെംബല്ലെയെത്തിയാല്‍ കുട്ടീഞ്ഞോയ്ക്ക് പകരക്കാരന്റെ റോളിലേക്ക് ഒതുങ്ങേണ്ടി വരും. ജെറാഡ് പിക്വെ,റാക്കിറ്റിച്ച്,ബസ്‌കെറ്റ്‌സ്,ആര്‍തുര്‍,ജോര്‍ദി ആല്‍ബ എന്നിവരെല്ലാം ബാഴ്‌സലോണയ്‌ക്കൊപ്പം കരുത്തോടെയുണ്ട്. ലിയോണെ പ്രീ ക്വാര്‍ട്ടറില്‍ രാജകീയമായിത്തന്നെ തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

കണക്കില്‍ ഇഞ്ചോടിഞ്ച്
അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇരു ടീമും കട്ടയ്ക്ക് കട്ടയാണ്. ബാഴ്‌സയും യുണൈറ്റഡും രണ്ട് തവണ വീതം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി.

പ്രതീക്ഷയോടെ യുവന്റസ്
അയാക്‌സിന്റെ തട്ടകത്തില്‍ നടക്കുന്ന ആദ്യ പാദ മത്സരത്തില്‍ പ്രതീക്ഷയോടെയാണ് യുവന്റസിറങ്ങുന്നത്. ദേശീയ ടീമിനുവേണ്ടി കളിക്കവെ പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനുവേണ്ടി കളിക്കുമെന്നാണ് വിവരം. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ടാം പാദത്തില്‍ വിജയിച്ചാണ് യുവന്റസ് ക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവിലാണ് യുവന്റസിന്റെ നേട്ടം. മറുവശത്ത് തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടി ഇറങ്ങിയ റയല്‍ മാഡ്രിഡിന് പുറത്തേക്കുള്ള വഴിതുറന്നാണ് അയാക്‌സ് എത്തുന്നത്. ആറ് ഗോളും നാല് അസിസ്റ്റും നേടിയ ഡുസാന്‍ ടാഡിക്കിന്റെ പ്രകടനത്തിലാണ് അയാക്‌സിന്റെ പ്രതീക്ഷകള്‍.

യുവന്റസിന് സര്‍വാധിപത്യം
കണക്കില്‍ യുവന്റസിന് സര്‍വാധിപത്യമാണ്. അവസാനമായി അഞ്ചുതവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാല് തവണയും യുവന്റസ് ജയിച്ചു. ഒരു മത്സരം സമനിലയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications