Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസ്-മാഞ്ചസ്റ്റര്‍ പോരിന് ഓള്‍ഡ് ട്രാഫോര്‍ഡ് ഒരുങ്ങി, ശ്രദ്ധാകേന്ദ്രമായി റൊണാള്‍ഡോ; റയലും അങ്കത്തട്ടില്‍

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ട മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുവന്റസും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രം. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഇടവേളയ്ക്കു ശേഷം തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിനെതിരേ യുവന്റസിനു വേണ്ടി പന്തുതട്ടും.

ronaldo

മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നതാണ് മല്‍സരത്തിലെ മറ്റൊരു സവിശേഷത. മുന്‍പ് ഇരുവരും റയല്‍ മാഡ്രിഡില്‍ ഒപ്പമുണ്ടായിരുന്നു. വിലക്കുമൂലം യങ് ബോയ്‌സിനെതിരായ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് എച്ചില്‍ നിലവില്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും ജയിച്ച യുവന്റസാണ് ആറ് പോയിന്റുമായി തലപ്പത്ത്. ഓരോ വീതം ജയവും സമനിലയുമായി മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനത്താണ്. നിലവിലെ ഫോം പരിഗണിച്ചാല്‍ യുവന്റസിനാണ് വിജയസാധ്യത. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മാഞ്ചസ്റ്റര്‍-യുവന്റസ് പോര് അരങ്ങേറുന്നത്. പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന മാഞ്ചസ്റ്ററിനും പരിശീലകന്‍ മൊറീഞ്ഞോയ്ക്കും യുവന്റസിനെതിരായ മല്‍സരഫലം നിര്‍ണായകമാണ്. പരിക്കേറ്റ സ്‌ട്രൈക്കര്‍ മാരിയോ മാന്‍ഡ്യൂകിച്ച് മാഞ്ചസ്റ്ററിനെതിരേ യുവന്റസിനായി കളിക്കില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ യങ് ബോയ്‌സിനെ നേരിടും.

ഇന്ന് നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വിക്ടോറിയ പ്ലസനെയും റോമ സിഎസ്‌കെഎ മോസ്‌കോയെയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷക്കര്‍ ഡൊണെസ്‌കിനെയും ലിയോണ്‍ ഹൊഫെന്‍ഹെയിമിനെയും ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് എഇകെ ഏതന്‍സിനെയും അയാക്‌സ് ബെന്‍ഫിക്കയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.25, 12.30നാണ് മല്‍സരങ്ങള്‍.

Story first published: Tuesday, October 23, 2018, 13:24 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+