Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും ഡോട്ട്മുണ്ടിനും ജയം, ബാഴ്‌സയ്ക്കും ചെല്‍സിക്കും സമനില

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍, ഡോട്ട്മുണ്ട്, വലന്‍സിയ ടീമുകള്‍ ജയം കണ്ടെത്തിയപ്പോള്‍ ചെല്‍സി, ബാഴ്‌സലോണ, നോപ്പോളി എന്നിവര്‍ക്ക് സമനില. ലിവര്‍പൂള്‍ 2-1ന് ജെങ്കിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്റര്‍മിലാനെതിരെ 3-2നായിരുന്നു ഡോട്ട്മുണ്ടിന്റെ ജയം. ബാഴ്‌സലോണ സ്ലാവിയ പ്രാഗുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ 9 പേരായി ചുരുങ്ങിയ അയാക്‌സിനെതിരെ ചെല്‍സി 4-4ന് സമനില വഴങ്ങി.

ലിവര്‍പൂളിനായി വൈനാള്‍ഡം(14), ചേംബര്‍ലൈന്‍(53) എന്നിവര്‍ സ്‌കോര്‍ ചെയ്‌പ്പോള്‍ സമാറ്റ(40) ജെങ്കിനായി ഒരു ഗോള്‍ മടക്കി. നിരന്തരം എതിര്‍പാളയത്തില്‍ ഗോളാക്രമണം നടത്തിയിട്ടും ലിവര്‍പൂളിന് ഒരു ഗോള്‍ മാര്‍ജിനിലുള്ള ജയം മാത്രമാണ് സ്വന്തമാക്കാനായത്. ഗ്രൂപ്പ് ഇ യില്‍ 9 പോയന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. 8 പോയന്റുമായി നാപ്പോളിയും 4 പോയന്റുമായി റെഡ്ബുളും 1 പോയന്റുമായി ജെങ്കും പിന്നില്‍ നില്‍ക്കുന്നു.

wijnaldumliverpool

ഹക്കിമി(51, 77)യുടെ ഇരട്ടഗോളാണ് ഡോട്ട്മുണ്ടിന് ജയം സാധ്യമാക്കിയത്. ജുലിയന്‍ ബ്രാന്‍ജിറ്റ്(64) മറ്റൊരുഗോള്‍ നേടി. മാര്‍ട്ടിനസ്(5), വെസിനോ(40) എന്നിവരാണ് ഇന്റര്‍മിലാന്റെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ ഇന്റര്‍ 2 ഗോളുകള്‍ക്ക് മുന്നിലായിരുന്നു. സ്ലാവിയ പ്രാഗിനെതിരെ നിറഞ്ഞു കളിച്ചിട്ടും ബാഴ്‌സലോണയ്ക്ക് ജയിക്കാനായില്ല. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും ആക്രമണം നടത്തിയതും ബാഴ്‌സലോണയാണ്. എന്നാല്‍, ഗോള്‍ നേടുന്നതില്‍ ടീം പരാജയപ്പെട്ടു. ഗ്രൂപ്പ് എഫ് ല്‍ ബാഴ്‌സലോണ 8 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 7 പോയന്റുമായി ഡോട്ട്മുണ്ടും 4 പോയന്റുമായി ഇന്റര്‍ മിലാനും 2 പോയന്റുമായി സ്ലാവിയ പ്രാഗുമാണ് പിന്നില്‍.

fcbarcelona0-0slaviaprague

തകര്‍പ്പന്‍ കളി കെട്ടഴിച്ചിട്ടും 9 പേരായി ചുരുങ്ങിയ അയാക്‌സിനെതിരെ ചെല്‍സിക്ക് ജയം സ്വന്തമാക്കാനായില്ല. അയാക്‌സിന്റെ അക്കൗണ്ടിലെത്തിയ രണ്ട് സെല്‍ഫ് ഗോളും ചെല്‍സിക്ക് തിരിച്ചടിയായി. ജോര്‍ഗിന്യോ(4, 71), അപ്ലസിക്യുട്ട(63), റീസി ജെയിംസ്(74) എന്നിവര്‍ ചെല്‍സിക്കായി സ്‌കോര്‍ ചെയ്തു. ക്വിന്‍സി പ്രോമെസ്(20), ഡോണി വാന്‍ ഡി ബീക്ക്(55) എന്നിവരാണ് അയാക്‌സിനായി വലകുലുക്കിയത്. ചെല്‍സിയുടെ ടാമി അബ്രഹാം(2), അരിസബലാഗ(35) എന്നിവരുടെ സെല്‍ഫ് ഗോളും അയാക്‌സിന് തുണയായി. അയാക്‌സിന്റെ ഡാലി ബ്ലൈന്‍ഡ്(68), വെല്‍റ്റ്മാന്‍(69) എന്നിവര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഗ്രൂപ്പ് എച്ച് ല്‍ ചെല്‍സി, അയാക്‌സ്, വലന്‍സിയ ടീമുകള്‍ക്ക് 7 പോയന്റ് വീതമുണ്ട്. ലില്ലെ 1 പോയന്റുമായി നാലാം സ്ഥാനത്താണ്. മറ്റു മത്സരഫലങ്ങള്‍, ലെയ്പ്‌സിഗ്(2-0)സെനിത്, നാപ്പോളി(1-1)റെഡ്ബുള്‍, വലെന്‍സിയ(4-1)ലില്ലെ, ലിയോണ്‍(3-0)ബെന്‍ഫിക്ക.

Story first published: Wednesday, November 6, 2019, 9:53 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+