
ഇഞ്ചുറിടൈമില്‍ ഹീറോയായി ഫിര്‍മിനോ
കളിയുടെ 90 മിനിറ്റ് വരെ ലിവര്‍പൂളും പിഎസ്ജിയും 2-2ന് ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ 72ാം മിനിറ്റില്‍ പകരക്കാരനായെത്തിയ റോബര്‍ട്ടോ ഫിര്‍മിനോ പിഎസ്ജിയെ ഞെട്ടിച്ച് ഹോംഗ്രൗണ്ടില്‍ ലിവര്‍പൂളിന് ആവേശജയം സമ്മാനിക്കുകയായിരുന്നു.
നെയ്മറും എംബാപ്പെയും ഉള്‍പ്പെടുന്ന സൂപ്പര്‍താര നിരയ്ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കാതെയായിരുന്നു ഫിര്‍മിനോയിലൂടെ ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേട്ടം.
ഡാനിയേല്‍ സ്റ്റുറിഡ്ജ് (30ാം മിനിറ്റ്), ജെയിംസ് മില്‍നര്‍ (36) എന്നിവരാണ് ലിവര്‍പൂളിനു വേണ്ടി ലക്ഷ്യം കണ്ട മറ്റു താരങ്ങള്‍. തോമസ് മെയുനിയര്‍ (40), കിലിയന്‍ എംബാപ്പെ (83) എന്നിവരാണ് പിഎസ്ജിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ പിഎസ്ജിയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് അന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ കാഴ്ചവച്ചത്.

മൊണാക്കോയെ വീഴ്ത്തി അത്‌ലറ്റികോ; മറ്റു മല്‍സരഫലങ്ങളും
ഗ്രൂപ്പ് എയില്‍ ഡിയേഗോ കോസ്റ്റ (31ാം മിനിറ്റ്), ജോസ് ജിമിനെസ് (45) എന്നിവരാണ് മൊണാക്കോയ്‌ക്കെതിരേ അത്‌ലറ്റികോ മാഡ്രിഡിനു വേണ്ടി വലകുലുക്കിയത്. സാമുവല്‍ ഗ്രാന്‍ഡ്‌സറാണ് (18ാം മിനിറ്റ്) മൊണാക്കോയുടെ സ്‌കോറര്‍. 85ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിക്കിലൂടെയാണ് ക്ലബ്ബ് ബ്രാഗ്ഗയ്‌ക്കെതിരേ ബൊറൂസ്യ ഡോട്മുണ്ട് വിജയക്കൊടി നാട്ടിയത്.
ഗ്രൂപ്പ് ഡിയില്‍ ഗാരി മെന്‍ഡസ് റോഡ്രിഗസ് (9ാം മിനിറ്റ്), എറെന്‍ ഡെര്‍ഡിയോക്ക് (67), സെല്‍കുക്ക് ഇനന്‍ (90) എന്നിവരാണ് ലൊകോമോട്ടിവിനെതിരേ ഗാലത് സരെയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 64ാം മിനിറ്റില്‍ ബ്രീല്‍ എംബോലോയിലൂടെ ഷാല്‍ക്കെ മുന്നിലെത്തിയെങ്കിലും 75ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഒട്ടാവിയോ പോര്‍ട്ടോയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.


Click it and Unblock the Notifications














