Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്:മെസ്സിയുടെ മികവില്‍ ബാര്‍സ

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സലോണക്ക് ജയം. മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ ബാസെല്‍ അട്ടിമറിച്ചു.

ലയണല്‍ മെസ്സി എന്ന അര്‍ജന്റീനക്കാരന്റെ മികവ് ഒന്നുകൂടി തെളിയിച്ചതായിരുന്നു ബാര്‍സയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരം. അജാക്‌സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാര്‍സ തകര്‍ത്തത്. മെസ്സിയുടെ ഹാട്രിക് പ്രകടനമായിരുന്നു മത്സരത്തിന്റെ ഹൈ ലൈറ്റ്.

ഈ മത്സരത്തിലെ പ്രകടനത്തിലൂടെ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി മെസ്സി. തന്റെ കരിയറിലെ 27-ാം ഹാട്രിക് പ്രകടമായിരുന്നു മെസ്സിയുടേത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സി നേടിയ ഗോളുകള്‍ 62 എണ്ണമായി.

Champions League

കളിയുടെ 22 -ാം മിനിട്ടിലാണ് മെസ്സി ആദ്യം അജാക്‌സിന്റെ ഗോള്‍വല ചലിപ്പിച്ചത്. ഇടവേള കഴിഞ്ഞ് 10 മിനിട്ട് കഴിഞ്ഞപ്പോള്‍ അടുത്ത ഗോളും വീണും. ജെറാര്‍ഡ് പീക്ക് ആണ് മൂന്നാം ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ 15 മിനിട്ടുകള്‍ മാത്രം ശേഷിക്കേ മെസ്സി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.

മെസ്സിയും നെയ്മറും നിറഞ്ഞാടിയ കളിക്കളത്തില്‍ പക്ഷേ സാവി എന്ന പ്രതിഭയുടെ അസാന്നിധ്യം പ്രകടമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ആദ്യമത്സരത്തില്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ സാവിയെ റിസര്‍വ് ബഞ്ചില്‍ ഇരുത്തുകയായിരുന്നു. സാവിക്ക് പകരം സെസ്‌ക് ഫാബ്രഗാസ് ആണ് മിഡ് ഫീല്‍ഡില്‍ ഇറങ്ങിയത്. എന്തായാലും കളിയുടെ ഓരോ അംശത്തിലെ ബാര്‍സ നിറഞ്ഞാടുന്ന കാഴ്ചയായിരുന്നു ബുധനാഴ്ച കണ്ടത്.

ലീഗിലെ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറിക്കും 2013 സെപ്റ്റംബര്‍ 18 സാക്ഷിയായി. മികച്ച ക്ലബ്ബുകളില്‍ ഒന്നായ ചെല്‍സിയെ താരതമ്യേന ശക്തരല്ലാത്ത ബാസല്‍ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാസെലിന്റെ വിജയം.

Story first published: Thursday, September 19, 2013, 10:46 [IST]
Other articles published on Sep 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+