Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: കാര്‍ഡിഫില്‍ ഇന്ന് രാത്രി 12.00ന് കിക്കോഫ്, റയലും യുവെന്റസും ഒരുങ്ങിക്കഴിഞ്ഞു

കാര്‍ഡിഫ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ഫൈനല്‍. സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ സീരി എ ലീഗ് ചാമ്പ്യന്‍മാരായ യുവെന്റസും തമ്മിലാണ് കലാശപ്പോര്.

മത്സരം എപ്പോള്‍ ?

മത്സരം എപ്പോള്‍ ?

ഇന്ത്യന്‍ സമയം രാത്രി 12.00ന് കിക്കോഫ്. ടെന്‍ 1, ടെന്‍ 2 ചാനലുകളില്‍ തത്സമയം.

മത്സരം എവിടെ ?

മത്സരം എവിടെ ?

കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍. സുരക്ഷ കാരണങ്ങളാല്‍ റൂഫ് അടച്ച സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ചരിത്രത്തില്‍ റൂഫ് അടച്ചിട്ട് നടക്കുന്ന് ആദ്യ മത്സരമാണിത്.

റയല്‍ ലക്ഷ്യമിടുന്നത്..

റയല്‍ ലക്ഷ്യമിടുന്നത്..

1989-90 കാലഘട്ടത്തില്‍ എ സി മിലാന്‍ യൂറോപ്യന്‍ കപ്പ് നിലനിര്‍ത്തിയതിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവുകയാണ് റയല്‍ മാഡ്രിഡിന്റെ ലക്ഷ്യം.

സിദാന്‍ ചരിത്ര പുരുഷനാകും..

സിദാന്‍ ചരിത്ര പുരുഷനാകും..

റയല്‍ കിരീടം നിലനിര്‍ത്തിയാല്‍ കോച്ച് സിനദിന്‍ സിദാന്‍ ചരിത്ര പുരുഷനാകും. ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ കോച്ച്. താരമെന്ന നിലയിലും റയലിനൊപ്പം സിദാന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്.

കരുത്തറിയിക്കുന്ന മാസിമിലിയാനോ...

കരുത്തറിയിക്കുന്ന മാസിമിലിയാനോ...

യുവെന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രി എ സി മിലാനില്‍ പരാജയപ്പെട്ട പരിശീലകനാണ്. യുവെന്റസിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി നില്‍ക്കുന്നു. സീസണില്‍ സീരി എ, ഇറ്റാലിയന്‍ കപ്പ് എന്നിവയും മാസിമിലിയാനോയുടെ ടീം സ്വന്തമാക്കി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ...

ക്രിസ്റ്റിയാനോ റൊണാള്‍ഡോ...

കരിയറിലെ നാലാം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ് ലോക ശ്രദ്ധ. ലോകഫുട്‌ബോളര്‍ മത്സരത്തില്‍ ബഹുദൂരം മുന്നിലെത്താന്‍ ഫൈനലിലെ മികവ് ക്രിസ്റ്റ്യാനോയെ സഹായിക്കും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമാണ് ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം. റയലിനൊപ്പം രണ്ട് തവണ.

ജിയാന്‍ ലൂജി ബുഫണ്‍...

ജിയാന്‍ ലൂജി ബുഫണ്‍...

ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഇത്തവണ യുവെന്റസ് ഗോള്‍ കീപ്പര്‍ ബുഫണിന് നല്‍കണമെന്ന ആവശ്യം ശക്തമാണ്. കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനരികിലാണ് ബുഫണ്‍. സീസണില്‍ മികച്ച പ്രകടനമായിരുന്നു ബുഫണിന്റെത്.

 ഡാനി ആല്‍വസ്...

ഡാനി ആല്‍വസ്...

ബാഴ്‌സലോണക്കൊപ്പം മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരമാണ് ബ്രസീലിയന്‍ ഫുള്‍ ബാക്ക് ഡാനി ആല്‍വസ്. 2009, 2011, 2015 വര്‍ഷങ്ങളിലായിരുന്നു അത്. ഇത്തവണ യുവെന്റസിന്റെ പ്രധാന താരമായി ആല്‍വസ് മാറി.

ബെയ്‌ലോ ഇസ്‌കോയോ ?

ബെയ്‌ലോ ഇസ്‌കോയോ ?

റയലിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഗാരെത് ബെയ്‌ലോ ഇസ്‌കോയോ എന്നത് സിദാന്റെ മനസിലെ വലിയ ചോദ്യമാണ്. ഇസ്‌കോ തന്നെയാകും ആദ്യം ഇറങ്ങുക. പരുക്കില്‍ നിന്ന് മുക്തനായ ബെയ്‌ലിനേക്കാള്‍ ചാമ്പ്യന്‍സ് ലീഗില്‍ തിളങ്ങിയത് പകരക്കാരനായെത്തിയ ഇസ്‌കോയാണ്. ഫൈനലില്‍ മികച്ച റെക്കോര്‍ഡുള്ളതും ഇസ്‌കോക്ക് ഗുണം ചെയ്യും.

കിരീട നേട്ടത്തില്‍ റെക്കോര്‍ഡ്...

കിരീട നേട്ടത്തില്‍ റെക്കോര്‍ഡ്...

പതിനൊന്ന് ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പ് കിരീടങ്ങളുമായി റയല്‍ മാഡ്രിഡ് റെക്കോര്‍ഡ് സൂക്ഷിക്കുന്നു. പതിനഞ്ച് തവണ ഫൈനലില്‍ കളിച്ചും റയല്‍ റെക്കോര്‍ഡിട്ടു. പതിനൊന്ന് ഫൈനല്‍ കളിച്ച എ സി മിലാനാണ് രണ്ടാം സ്ഥാനത്തുളളത്.

 യുവെന്റസിന്റെ ഫൈനല്‍ നഷ്ടങ്ങള്‍...

യുവെന്റസിന്റെ ഫൈനല്‍ നഷ്ടങ്ങള്‍...

1996ന് ശേഷം യൂറോപ്പില്‍ യുവെന്റസിന് ഫൈനല്‍ ജയിക്കാന്‍ സാധിച്ചിട്ടില്ല. 1997, 1998, 2003, 2015 ഫൈനലുകളില്‍ യുവെ പരാജയപ്പെട്ടു.

1998 ല്‍ റയല്‍ ചാമ്പ്യന്‍മാരായി...

1998 ല്‍ റയല്‍ ചാമ്പ്യന്‍മാരായി...

1998 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ 1-0ന് യുവെന്റസിനെ പരാജയപ്പെടുത്തിയിരുന്നു.

Story first published: Saturday, June 3, 2017, 11:15 [IST]
Other articles published on Jun 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+