Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വി; പ്രതികരിച്ച് പിഎസ്ജി പരിശീലകനും താരങ്ങളും

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ജേതാവാരെന്ന് അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്. യൂറോപ്പിലെ വന്‍ ശക്തികള്‍ പോരടിച്ച ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് കിരീടം നേടുകയായിരുന്നു. ബയേണ്‍ തങ്ങളുടെ 12 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍നിന്ന് ആറാം കിരീടം അലമാരയിലെത്തിച്ചപ്പോള്‍ 50 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും കണ്ണീരോടെ മടങ്ങേണ്ടി വന്നു.

ഏറെ പ്രതീക്ഷയോടെ ഇറങ്ങി തലകുനിക്കേണ്ടി വന്ന പിഎസ്ജിയുടെ പരിശീലകന്‍ തോമസ് ടച്ചലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'ഈ ക്യാമ്പെയ്‌നുവേണ്ടി മികച്ചൊരു ടീമിനെ ഞങ്ങള്‍ക്ക് സൃഷ്ടിക്കേണ്ടിയിരുന്നു. അതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. നാളെ മുതല്‍ ഞങ്ങള്‍ വീണ്ടും ആരംഭിക്കും,എനിക്കൊപ്പം എന്റെ ടീമിലെ സഹപ്രവര്‍ത്തകരും ഉണ്ടാവുമെന്ന് ഉറപ്പുണ്ട്. ക്ലബ്ബിനുവേണ്ടി സവിശേഷമായ ചിലത് ഞങ്ങള്‍ക്ക് നിര്‍മ്മിക്കേണ്ടതുണ്ട്.

thomastuchel

ഫൈനല്‍ ഒരു പോരാട്ടമാണ്. ഞങ്ങള്‍ എല്ലാം മൈതാനത്ത് നല്‍കി. എന്നാല്‍ ഫലത്തെ നിയന്ത്രിക്കാനാവില്ലല്ലോ. ആദ്യ ഗോള്‍ മത്സരഫലത്തെ സ്വാധീനിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയപ്പോള്‍ ഞാന്‍ അല്‍പ്പം നിരാശനായി.എന്നാല്‍ തീര്‍ത്തും നിരാശനായിരുന്നില്ല. ഞങ്ങള്‍ വളരെ വളരെ അടുത്തെത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഞങ്ങളായിരുന്നെങ്കിലും ഇതേ സ്‌കോറില്‍ ഞങ്ങള്‍ വിജയിച്ചേനെ'-ടച്ചല്‍ പറഞ്ഞു.

പിഎസ്ജിയുടെ പ്രതീക്ഷകള്‍ നെയ്മര്‍-എംബാപ്പെ എന്നീ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരിലായിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തി. ഇരുവരുടേയും പ്രകടനത്തെക്കുറിച്ചും ടച്ചല്‍ പ്രതികരിച്ചു. 'നെയ്മര്‍ക്ക് മികച്ചൊരു ടൂര്‍ണമെന്റായിരുന്നു ഇത്. അവന് എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ജൂലൈയിലെ ഫ്രഞ്ച് കപ്പ് ഫൈനലിലിലെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിട്ടും എംബാപ്പെ കളിച്ചത് അത്ഭുതമായാണ് കാണുന്നത്. ഞങ്ങളൊരു ടീമാണ്. ഒരു താരത്തിന്റെയും തെറ്റല്ല. ഞങ്ങളുടെ ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ട്.

ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഇതിയും മികച്ച രീതിയില്‍ അടുത്ത ക്യാംപെയ്‌നില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കും'ടച്ചല്‍ പറഞ്ഞു. പിഎസ്ജി മിഡ്ഫീല്‍ഡര്‍ ആന്‍ഡര്‍ ഹെരീറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു 'ഇപ്പോള്‍ ഉറങ്ങുകയും സംസാരിക്കുകയും വിവരിക്കുകയും പ്രയാസമാണ്'. 59ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ 24കാരന്‍ കിങ്സ്ലി കോമാനാണ് കലാശപ്പോരാട്ടത്തിന്റെ വിധി എഴുതിയ ഗോള്‍ നേടിയത്.

Story first published: Monday, August 24, 2020, 9:33 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+