Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വി; തെരുവിലിറങ്ങി വാഹനങ്ങള്‍ കത്തിച്ച് പിഎസ്ജി ആരാധകര്‍

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ കലാശപ്പോരാട്ടത്തില്‍ ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് കിരീടത്തില്‍ മുത്തമിട്ടു. പിഎസ്ജിയുടെ 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായി കളിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തിയെന്ന് തന്നെ പറയേണ്ടിവരും.

പിഎസ്ജിയുടെ തോല്‍വിയില്‍ നിരാശരായ പിഎസ്ജി ആരാധകര്‍ പാരീസില്‍ ആക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങളാണ് ആരാധകരായ ആക്രമി സംഘം നശിച്ചിച്ചത്. വാഹനങ്ങള്‍ക്ക് തീവെക്കുകയും അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഗെറ്റി ഇമേജ് പുറത്തുവിട്ടിട്ടുണ്ട്. നിരത്തില്‍ പുക സൃഷ്ടിക്കുകയും പിഎസ്ജിയുടെ പതാകയുമുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തുവെന്നാണ് ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇത് ശരിവെക്കുന്ന തരത്തിലാണ്.

psgfans

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് പിഎസ്ജി ആരാധകര്‍ നിരത്ത് കൈയടക്കിയത്. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. കോവിഡിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരത്തിലും ആളുകളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തിയത്.

ബാഴ്‌സലോണയുടെ ഗോള്‍ പോസ്റ്റില്‍ 8 ഗോള്‍ അടിച്ചുകയറ്റിയ ബയേണ്‍ മ്യൂണിക്കിനെതിരേ അഭിമാനിക്കാവുന്ന പോരാട്ടം തന്നെയാണ് പിഎസ്ജി നിര പുറത്തെടുത്തത്. കിങ്സ്ലി ഗോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ പിഎസ്ജിയുടെ മുന്നേറ്റ നിര നിരാശപ്പെടുത്തിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണം. നെയ്മര്‍-എംബാപ്പെ-ഡി മരിയ സഖ്യം കളത്തില്‍ ഓടി വിയര്‍ത്തതല്ലാതെ ഒന്നും ചെയ്യാനായില്ല. മൂന്ന് അവസരങ്ങളാണ് എംബാപ്പെ നഷ്ടപ്പെടുത്തി കളഞ്ഞത്.

വമ്പന്‍ തോല്‍വി ഒഴിവാക്കിയതില്‍ പിഎസ്ജിയുടെ പ്രതിരോധ നിരയുടെ മികവ് ചെറുതല്ല. പിഎസ്ജി നായകന്‍ തിയാഗോ സില്‍വയുടെ സേവുകള്‍ ടീമിന്റെ തോല്‍വി ഭാരം കുറച്ചു. മാനുവല്‍ നൂയറെന്ന ബയേണ്‍ ഗോളിയുടെ പ്രകടനവും പിഎസ്ജിയുടെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീട മോഹത്തിന് തിരിച്ചടിയായി. ചരിത്രത്തിലെ 12ാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ബയേണിന്റെ ആറാം കിരീടമാണിത്. പിഎസ്ജി 50 വര്‍ഷത്തെ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്.

Story first published: Monday, August 24, 2020, 9:44 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+