Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്ലീല ആംഗ്യം കാട്ടിയ റൊണാള്‍ഡോ വിലക്കില്‍നിന്നും രക്ഷപ്പെട്ടു; വന്‍ തുക പിഴയടക്കണം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ അശ്ലീല ആഗ്യം കാട്ടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിലക്കില്‍നിന്നും രക്ഷപ്പെട്ടു. അതേസമയം താരത്തിന് വന്‍ തുക പിഴ ശിക്ഷ നല്‍കി. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലായിരുന്നു റൊണാല്‍ഡോയെ വിവാദത്തിലാക്കിയ സംഭവം അരങ്ങേറിയത്.

ronaldo

ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോയോട് ക്രിസ്റ്റിയാനോയുടെ യുവന്റസ് രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടെ അത്‌ലറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണി അശ്ലീല ആഗ്യം കാട്ടിയത് വിവാദമായിരുന്നു. രണ്ടാം പാദത്തില്‍ ഹാട്രിക് നേടി മൂന്നുഗോള്‍ മാര്‍ജിനിലുള്ള വിജയം ആഘോഷിച്ച റൊണാള്‍ഡോ സിമിയോണിയെ അനുകരിച്ചതാണ് അച്ചടക്ക നടപടിക്ക് ഇടയാക്കിയത്.

നേരത്തെ സിമിയോണിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനാല്‍ റൊണാള്‍ഡോയ്ക്ക് വിലക്ക് ലഭിച്ചേക്കുമെന്നായിരുന്നു സൂചന. യൂറോപ്യന്‍ സോക്കര്‍ ഗവേണിങ് ബോഡിയുടെ യോഗത്തില്‍ താരത്തിന് 20,000 യൂറോ(ഏകദേശം 15 ലക്ഷം രൂപ) പിഴ ശിക്ഷയാണ് വിധിച്ചത്. സിമിയോണിക്കും ഇത്രയും തുക തന്നെയാണ് പിഴയായി ലഭിച്ചത്. പിഴ ശിക്ഷ മാത്രം ലഭിച്ചതോടെ ക്രിസ്റ്റിയാനോയ്ക്ക് ഏപ്രില്‍ 10ന് നടക്കുന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ സാധിക്കും. നെതര്‍ലന്‍ഡ്‌സ് ടീം അജാക്‌സിനെതിരെയാണ് യുവന്റസിന്റെ ക്വാര്‍ട്ടര്‍.

Story first published: Friday, March 22, 2019, 9:45 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+