Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ ടീമുകള്‍

Barcelona beat Inter Milan 2-1 Thanks To A Luis Suarez Brace | Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ, അയാക്‌സ് ടീമുകള്‍ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ തോറ്റ ലിവര്‍പൂളിനും ചെല്‍സിക്കും രണ്ടാം മത്സരത്തില്‍ ജയം കണ്ടെത്താന്‍ കഴിഞ്ഞത് ആശ്വാസമായി. ലിവര്‍പൂള്‍ റെഡ്ബുള്ളിനേയും(4-3), ചെല്‍സി ലില്ലെയെ(2-1)യും, ബാഴ്‌സലോണ ഇന്റര്‍മിലാനെ (2-1)യും തോല്‍പ്പിച്ചപ്പോള്‍ വലന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അയാക്‌സും പരാജയപ്പെടുത്തി.

മുഹമ്മദ് സല(36, 69)യുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് നേരിയ ജയം നേടിക്കൊടുത്തത്. സാദിയോ മാനെ(9), അന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍(25) എന്നിവരും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ഹീ ചാന്‍(39), മിനാമിനോ(56), ഹാളണ്ട്(60) എന്നിവര്‍ റെഡ്ബുള്ളിനായും ഗോള്‍ നേടി. ടാമി എബ്രബാം(22), വില്യന്‍(77) എന്നിവര്‍ ചെല്‍സിക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ വിക്ടര്‍ ഒസിമെഹന്‍(33) ലില്ലെയ്ക്കുവേണ്ടി ആശ്വാസഗോള്‍ കണ്ടെത്തി.

barcelona

സുവാരസിന്റെ(58, 84) ഇരട്ടഗോളുകളാണ് ഒരു ഗോളിന് പിന്നില്‍ നിന്ന ബാഴ്‌സയ്ക്ക് ജയം നേടിക്കൊടുത്തത്. മാര്‍ട്ടിനെസ്(2) ഇന്റര്‍മിലാനുവേണ്ടി ഗോള്‍ നേടി. ഹക്കിം സിയാച്ച്(8), പ്രോമെസ്(34), ഡി ബീക്ക്(67) എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ അയാക്‌സിന് വിജയം അനായാസമായി. മറ്റു കളികളില്‍ ലിയോണ്‍ ലെപ്‌സിഗിനേയും(2-0), സെനിത് ബെന്‍ഫിക്കയേയും(3-1), ഡോട്ട്മുണ്ട് സ്ലാവിയ പ്രാഗിനേയും(2-0) തോല്‍പ്പിച്ചപ്പോള്‍ നാപ്പോളി ജെങ്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Story first published: Thursday, October 3, 2019, 10:20 [IST]
Other articles published on Oct 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+