For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍ ജയം സ്വന്തമാക്കി ലിവര്‍പൂളും ബയേണ്‍ മ്യൂണിക്കും മാ.സിറ്റിയും

മ്യൂണിച്ച്/മാഡ്രിഡ്/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകളെല്ലാം ജയത്തോടെ മുന്നോട്ട്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ അറ്റ്‌ലാന്റെയെ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 16ാം മിനുട്ടില്‍ ഡിയോഗോ ജോറ്റയാണ് ലിവര്‍പൂളിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നത്. 33ാം മിനുട്ടില്‍ ഡിയോഗോ ജോറ്റ വീണ്ടും ലിവര്‍പൂളിനായി വലകുലുക്കി. 47ാം മിനുട്ടില്‍ മുഹമ്മദ് സലാഹും 49ാം മിനുട്ടില്‍ സാദിയോ മാനെയും ഡിയോഗോ ജോറ്റയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. 9 പോയിന്റുള്ള ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

മാഞ്ചസ്റ്റര്‍ സിറ്റി

ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ജയം സ്വന്തമാക്കി. ഒളിംപിയാക്കോസ് പിരാക്കസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. 12ാം മിനുട്ടില്‍ ഫെരാന്‍ ടോറസിലൂടെ സിറ്റി അക്കൗണ്ട് തുറന്നപ്പോള്‍ 81ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 90ാം മിനുട്ടില്‍ ജോ കാന്‍സലോയും സിറ്റിക്കായി വലകുലുക്കി. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി അഞ്ചിനെതിരേ 20 ഗോള്‍ശ്രമമാണ് നടത്തിയത്. 9 പോയിന്റുള്ള സിറ്റിയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

റയല്‍ മാഡ്രിഡ്

ഗ്രൂപ്പ് ബിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇന്റര്‍ മിലാനെ റയല്‍ മാഡ്രിഡ് 3-2ന് തോല്‍പ്പിച്ചു. 3-5-2 ഫോര്‍മേഷനിലിറങ്ങിയ ഇന്ററിനെ 4-3-3 ഫോര്‍മേഷനിലാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. 25ാം മിനുട്ടില്‍ കരിം ബെന്‍സേമ റയല്‍ മാഡ്രിഡിന് ലീഡ് സമ്മാനിച്ചു. 33ാം മിനുട്ടില്‍ ടോണി ക്രൂസിന്റെ അസിസ്റ്റില്‍ സെര്‍ജി റാമോസ് റയലിന്റെ ലീഡുയര്‍ത്തി. 35ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസ് ഇന്ററിനായി ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 68ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ച് സമനില സമ്മാനിച്ചു.

അവസാന സമയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 80ാം മിനുട്ടില്‍ റോഡ്രിഗോയാണ് റയലിനായി വിജയഗോള്‍ നേടിയത്. പന്തടക്കത്തില്‍ 52 ശതമാനം റയല്‍ മുന്നിട്ട് നിന്നപ്പോള്‍ 12 ഗോള്‍ശ്രമങ്ങളുമായി ഇരു ടീമും തുല്യത പുലര്‍ത്തി. ഗ്രൂപ്പിലെ ഒരു മത്സരം തോല്‍ക്കുകയും ഒരു മത്സരം സമനില വഴങ്ങുകയും ചെയ്ത റയലിന്റെ ആദ്യ ജയമാണിത്. ഇന്ററിന് ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.

ബയേണ്‍ മ്യൂണിക്ക്

നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പ് എയില്‍ വമ്പന്‍ ജയം സ്വന്തമാക്കി. സാള്‍സ്ബര്‍ഗിനെ 6-2നാണ് ബയേണ്‍ തോല്‍പ്പിച്ചത്. ബയേണിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 4ാം മിനുട്ടില്‍ മെര്‍ജിം ബെറീഷയിലൂടെ ആദ്യം ലീഡെടുത്തത് സാള്‍സ്ബര്‍ഗാണ്. 21ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ബയേണിന് സമനില സമ്മാനിച്ചപ്പോള്‍ 44ാം മിനുട്ടില്‍ റാസ്മസ് ക്രിസ്റ്റിന്‍സനിന്റെ സെല്‍ഫ് ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി.

66ാം മിനുട്ടില്‍ മസായ ഒക്കുഗാവയിലൂടെ സാള്‍സ്ബര്‍ഗ് സമനില പിടിച്ചു. എന്നാല്‍ പിന്നീട് ബയേണ്‍ സര്‍വാധിപത്യം സ്ഥാപിക്കുകയായിരുന്നു. 79ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ച്,83ാം മിനുട്ടില്‍ ലിറോയ് സാനെ,88ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി,92ാം മിനുട്ടില്‍ ലൂക്കാസ് ഹെര്‍നാണ്ടസ് എന്നിവരാണ് ബയേണിന്റെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്.

Story first published: Wednesday, November 4, 2020, 11:51 [IST]
Other articles published on Nov 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+