Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; ടോട്ടനത്തെ നാണംകെടുത്തി ബയേണ്‍; യുവന്റസ്, സിറ്റി, പിഎസിജി ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാം മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ബയേണ്‍ മ്യൂണിക്, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളെല്ലാം ജയം ആഘോഷിച്ചപ്പോള്‍ ടോട്ടനം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ബയേണ്‍ മ്യൂണിക് ആണ് 7-2 എന്ന വമ്പന്‍ സ്‌കോറിന് നിലവിലെ റണ്ണറപ്പുകളെ തകര്‍ത്തുവിട്ടത്. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ക്ലബ്ബ് ബ്രഗ്ഗിനെതിരെ സമനില വഴങ്ങി.

ബയേണ്‍ മ്യൂണിക്കിനായി സെര്‍ജി നാബ്രി(53, 55, 83, 88) നാലുഗോളുകള്‍ നേടി. ജോഷ്വ കിമ്മിച്ച്(15), ലെവന്‍ഡോസ്‌കി(45, 87) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ടോട്ടനത്തിനായി സണ്‍ ഹെങ് മിന്‍(12), ഹാരി കെയ്ന്‍(61) എന്നിവര്‍ ഗോള്‍ കണ്ടെത്തി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഡൈനാമോ സാഗ്രെബിനെ തോല്‍പ്പിച്ചു. റഹീം സ്റ്റര്‍ലിങ്(66) ഫില്‍ ഫോഡന്‍(90+5) എന്നിവരാണ് ഗോള്‍ നേടിയത്.

bayern

ഗ്രൂപ്പ് ഡിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ബയര്‍ ലെവര്‍കൂസനേയും തോല്‍പ്പിച്ചു. സ്‌കോര്‍ 3-0. ഹിഗ്വെയ്ന്‍(17), ബെര്‍നാര്‍ഡേഷി (61), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(88) എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പ് എ യില്‍ പിഎസ്ജി തുര്‍ക്കി ടീം ഗളത്സരെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മറികടന്നത്. 52-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡി വിജയികള്‍ക്കായി ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. റയലിനായി സെര്‍ജിയോ റാമോസ്(55), കാസിമിറോ(85) എന്നിവരും ക്ലബ്ബ് ബര്‍ഗിനായി ഇമ്മാനുവേല്‍ ബോണാവെന്‍ച്വറും(9, 39) ഗോള്‍ നേടി.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ത്തിന് ലോക്കോമോട്ടീവ് മോസ്‌കോയെ കീഴ്‌പ്പെടുത്തി. ഫെലിക്‌സ്(48), തോമസ് പാര്‍ട്ടെ(58) എന്നിവരാണ് സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ബി യില്‍ ക്രവെന സ്വെസ്ദ 3-1ന് ഒളിമ്പിയാക്കോസിനേയും പരാജയപ്പെടുത്തി. മിലോസ് വുലിച്ച്(62) മിലനോവിച്ച്(87), ബൊക്കായെ(90) എന്നിവരാണ് വിജയികള്‍ക്കായി ഗോള്‍വല ചലിപ്പിച്ചത്. റുബന്‍ സെമേഡോ(37) ഒളിമ്പിയാക്കോസിന്റെ ആശ്വാസഗോള്‍ നേടി.

Story first published: Wednesday, October 2, 2019, 9:26 [IST]
Other articles published on Oct 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+