വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയും ഇന്ററും മുഖാമുഖം; ലിവര്‍പൂള്‍, പിഎസ്ജി, അത്‌ലറ്റികോ ടീമുകളും അങ്കത്തട്ടില്‍

mauroicardi

ബാഴ്‌സലോണ/ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരുടെ ക്ലാസിക്ക് പോര്. സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനും തമ്മിലാണ് മുഖാമുഖം വരുന്നത്. ഗ്രൂപ്പ് ബിയിലാണ് ബാഴ്‌സ-ഇന്റര്‍ ക്ലാസിക്ക് പോരാട്ടം അരങ്ങേറുന്നത്. ബാഴ്‌സയുടെ ഹോംഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?
പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെയാണ് ബാഴ്‌സ ഇന്ററിനെ നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും വിജയച്ച ബാഴ്‌സയ്ക്കും ഇന്ററിനും ആറ് പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ പിഎസ്‌വി െഎന്തോവനെ നേരിടും.

ഗ്രൂപ്പ് എയില്‍ അത്‌ലറ്റികോ മാഡ്രിഡ് ബൊറൂസ്യ ഡോട്മുണ്ടിനെയും മൊണാക്കോ ക്ലബ്ബ് ബ്രാഗ്ഗയെയും ഗ്രൂപ്പ് സിയില്‍ ലിവര്‍പൂള്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രാഡിനെയും പിഎസ്ജി നാപ്പോളിയെയും ഗ്രൂപ്പ് ഡിയില്‍ ഗാലത്‌സരെ ഷാല്‍ക്കെയെയും ലോകൊമൊട്ടിവ് മോസ്‌കോ പോര്‍ട്ടോയെയും എതിരിടും. ഇന്ത്യന്‍ സമയം രാത്രി 10.25നും 12.30നുമാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്.

Story first published: Wednesday, October 24, 2018, 12:15 [IST]
Other articles published on Oct 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X