Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; അത്ഭുതംകാട്ടി വീണ്ടും അയാക്‌സ്; സെമി ആദ്യ പാദത്തില്‍ ടോട്ടനത്തെ തോല്‍പ്പിച്ചു

ലണ്ടന്‍: റയല്‍ മാഡ്രിഡിനെയും യുവന്റസിനെയും തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനിലെത്തിയ നെതര്‍ലന്‍ഡസ് ടീം അയാക്‌സ് വീണ്ടും എതിരാളികളെ ഞെട്ടിച്ചു. സെമിഫൈനല്‍ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനം ഹോട്സ്പറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അയാക്‌സ് കീഴ്‌പ്പെടുത്തിയത്. എതിരാളികളുടെ മൈതാനത്ത് നേടിയ വിജയം രണ്ടാംപാദത്തില്‍ അയാക്‌സിന് മേല്‍ക്കൈ നല്‍കും.

ajax

തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ മേധാവിത്വം കാട്ടിയത് ടോട്ടനമാണ്. കളിയുടെ ഒഴുക്കിന് വിപരീതമായി മത്സരത്തിന്റെ 15-ാം മിനിറ്റില്‍ മധ്യനിര താരം ഡോണി വാന്‍ ഡെ ബീക് അയാക്‌സിനായി ഗോള്‍ നേടിയതോടെ ടോട്ടനം സമ്മര്‍ദ്ദത്തിലായി. ആദ്യ പകുതിയില്‍ ടോട്ടനത്തിന്റെ ജാന്‍ വര്‍ടൊങ്കന്‍ പരിക്കുമൂലം പുറത്തുപോയതും ടീമിന് തിരിച്ചടിയായി.

രണ്ടാം പകുതിയിലും അയാക്‌സിന്റെ ഗോള്‍ശ്രമങ്ങള്‍ പണിപ്പെട്ടാണ് ടോട്ടനം തടഞ്ഞുനിര്‍ത്തിയത്. ഇതിനിടെ അയാക്സിന്റെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തുപോയി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പുറത്തെടുത്ത പ്രകടനം ടോട്ടനത്തിന് ആവര്‍ത്തിക്കാനായില്ല. ഹാരി കെയ്‌നിന്റെ അഭാവം നിഴലിക്കുന്നതായിരുന്നു ടോട്ടനത്തിന്റെ മുന്നേറ്റം. മെയ് 9നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദമത്സരം.

Story first published: Wednesday, May 1, 2019, 9:41 [IST]
Other articles published on May 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+