മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവെന്റസ് ജയിച്ചപ്പോള്‍ റോമയും എ സി മിലാനും തോറ്റു. നാപോളി സമനിലയില്‍ കുരുങ്ങി.
യുവെന്റസ് എവേ മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചു കയറിയത്. ഒമ്പതാം മിനുട്ടില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയിനും ഇരുപത്തഞ്ചാം മിനുട്ടില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സമി ഖെദീറയുമാണ് ഗോളുകള്‍ നേടിയത്.

21 മത്സരങ്ങളില്‍ 51 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 22 മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള റോമക്ക് 47 പോയിന്റാണ്. നാപോളി 45 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
ഗോള്‍ നില
സസോലോ 0-2 യുവെന്റസ്
ടൊറിനോ 1-1 അറ്റ്‌ലാന്റ
കാഗ്ലിയാരി 1-1 ബൊളോഗ്ന
ക്രോട്ടോന്‍ 4-1 എംപോലി
ഫിയോറന്റീന 3-3 ജെനോവ
സാംഡോറിയ 3-2 റോമ
ഉദിനിസെ 2-1 മിലാന്‍
നാപോളി 1-1 പാലെര്‍മോ