ഫന്റാസ്റ്റിക് ഫെബ്രഗസ്... ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍!! പ്രീമിയര്‍ ലീഗില്‍ ഇതാദ്യം

ലണ്ടന്‍: കുറച്ചു കാലമായി ദേശീയ ടീമിനു പുറത്താണെങ്കിലും തന്റെ ക്ലബ്ബായ ചെല്‍സിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ സെക് ഫെബ്രഗസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു താരത്തെ ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ എത്തിക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ 100 ഗോളവസരങ്ങള്‍ക്കു വഴിയൊരുക്കിയ താരമെന്ന റെക്കോര്‍ഡിനാണ് ഫെബ്രഗസ് അര്‍ഹനായത്. 293 മല്‍സരങ്ങളില്‍ നിന്നാണ് 31കാരന്റെ നേട്ടം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ താരം റയാന്‍ ഗിഗ്ഗ്‌സിന്റെ പേരിലായിരുന്ന 367 മല്‍സരങ്ങളെന്ന റെക്കോര്‍ഡ് ഫെബ്രഗസ് പഴങ്കഥയാക്കുകയായിരുന്നു.
താന്‍ അത്ര വേഗതയേറിയകും കരുത്തുറ്റതും എല്ലാം വഴങ്ങുന്നതുമായ താരമല്ലെന്നു പുരസ്‌കാര നേട്ടത്തിനു ശേഷം ഫെബ്രഗസ് പ്രതികരിച്ചു. എങ്കിലും കരിയറില്‍ ഈയൊരു റെക്കോര്‍ഡിന് അര്‍ഹനായപ്പോള്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കാരണം അതാണ് തന്റെ റോളെന്നും ഭംഗിയായി തന്നെ അതു നിര്‍വഹിക്കാന്‍ സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

16ാം വയസ്സില്‍ ഇംഗ്ലണ്ടിലെ മറ്റൊരു ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിനു വേണ്ടി കളിച്ചുകൊണ്ടാണ് 2004ല്‍ ഫെബ്രഗസ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 2011ല്‍ ബാഴ്‌സലോണയിലേക്കു ചേക്കേറിയ അദ്ദേഹം മൂന്നു വര്‍ഷം അവിടെ പന്തുതട്ടി. തുടര്‍ന്നു ഫെബ്രഗസ് ചെല്‍സിയിലേക്കു ചേക്കേറുകയായിരുന്നു. ചെല്‍സിക്കൊപ്പം രണ്ടു തവണ പ്രീമിയര്‍ ലീഗ് കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications