റേഞ്ചേഴ്‌സിനെ ഒരു ഗോളിന് തോല്‍പ്പിച്ച് സെല്‍റ്റിക് സ്‌കോട്ടിഷ് ലീഗ് കപ്പ് ഫൈനലില്‍
ലണ്ടന്‍: റേഞ്ചേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സെല്‍റ്റിക് സ്‌കോട്ടിഷ് ലീഗ് കപ്പ് ഫൈനലില്‍. എണ്‍പത്തേഴാം മിനുട്ടില്‍ മൂസ ഡെംബെലെയാണ് വിജയഗോള്‍ നേടിയത്. അബെര്‍ഡീനാണ് ഫൈനലില്‍ സെല്‍റ്റിക്കിന്റെ എതിരാളി.
സീസണില്‍ പതിനാലാം ഗോള്‍ കണ്ടെത്തിയ മൂസ ഡെംബെലെ റേഞ്ചേഴ്‌സ് ഗോള്‍ മുഖത്ത് നിരന്തരം അപകട സൂചന നല്‍കിക്കൊണ്ടിരുന്നു. സ്‌കോട് സിംഗ്ലയര്‍, ടോം റോജിക്, ഡെംബെലെ, സ്റ്റുവര്‍ട് ആംസ്‌ട്രോംഗ് എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ റേഞ്ചേഴ്‌സ് ഗോളി മാറ്റ് ജില്‍ക്‌സ് അത്ഭുതകരമായി തട്ടിമാറ്റിയിരുന്നു.

മത്സരത്തില്‍ അമ്പത്തെട്ട് ശതമാനം ബോള്‍ പൊസഷന്‍ സെല്‍റ്റിക്കിനായിരുന്നു. 24 ഷോട്ടുകള്‍ പായിപ്പിച്ച സെല്‍റ്റിക്കിന്റെ എട്ട് ഷോട്ടുകള്‍ ഗോള്‍ സാധ്യത ഏറെയുള്ളതായിരുന്നു. എട്ട് കോര്‍ണറുകളും സെല്‍റ്റിക് നേടിയെടുത്തു. റേഞ്ചേഴ്‌സിനാകട്ടെ ഒരു കോര്‍ണര്‍ മാത്രം.
Story first published: Monday, October 24, 2016, 8:51 [IST]
Other articles published on Oct 24, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications