Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍ ക്ലാസിക്കോയുടെ തീയ്യതി മാറ്റിയേക്കും

ബാഴ്‌സലോണ: ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ മത്സരമാണ് എല്‍ ക്ലാസിക്കോ. ലാ ലിഗയിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും പരസ്പരം കൊമ്പ് കോര്‍ക്കുന്ന മത്സരം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങിക്കഴിഞ്ഞെങ്കിലും മത്സരത്തിന്റെ തീയ്യതി നീട്ടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നിലവില്‍ എല്‍ ക്ലാസിക്കോയുടെ വേദിയായി ബാഴ്‌സലോണയാണുള്ളത്. എന്നാല്‍ ഇവിടെ കാറ്റലോണിയന്‍സിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ജയിലില്‍ അടക്കാന്‍ വിധിവന്നതോടെ പ്രക്ഷോഭം കൂടുതല്‍ കടുത്തു. ഈ ഒരു സാഹചര്യം നിലനില്‍ക്കെ ബാഴ്‌സലോണയില്‍ ഇത്തരമൊരു വലിയ മത്സരം നടന്നാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തിയാണ് മത്സര തീയ്യതി നീട്ടാന്‍ ലാ ലിഗ അധികൃതര്‍ തയ്യാറെടുക്കുന്നത്. ഗാലറിയില്‍ പ്രക്ഷോപകാരികള്‍ ആക്രമാസക്തരായാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

അതേ പോലെ വേദി മാറ്റി നേരത്തെ നിശ്ചയിച്ച തീയ്യതിയില്‍ മത്സരം നടത്താനും ലാലിഗ അധികൃതര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല ബാഴ്‌സലോണ സ്വീകരിച്ചത്. ഈ മത്സരം 26ന് നടക്കേണ്ടിയിരുന്ന മത്സരം ഇനിയും നീട്ടുന്നതില്‍ ലാലിഗയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ആയതിനാല്‍ വേദി മാറ്റാന്‍ തീവ്രശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

elclasico

ക്രിസ്റ്റ്യോനോ റൊണാള്‍ഡോ -ലയണല്‍ മെസ്സി പോരാട്ടം നടന്നിരുന്നപ്പോള്‍ എല്‍ ക്ലാസിക്കോയ്ക്ക് ലഭിച്ചിരുന്ന ആരാധക പിന്തുണ ഇപ്പോഴില്ല. റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയതോടെ റയല്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്.

Story first published: Friday, October 18, 2019, 10:50 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+