Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പെയിൻ താരത്തിന് ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

സ്പാനിഷ് റൈറ്റ് ബാക്ക് താരം ഡാനി കർവാഹലിന് ലോകക്കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത .കഴിഞ്ഞ മാസം ലിവര്പൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ താരത്തിനേറ്റ പരിക്കാണ് ലോകകപ്പ് മത്സങ്ങൾ നഷ്ടമാകാൻ കാരണമായത്.താരം ലോകകപ്പിൽ കളിക്കുമെന്നും പക്ഷേ ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നും പരിശീലകൻ ജുലൻ ലോപ്പടെഗു വ്യക്തമാക്കി.ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഹാംസ്ട്രിങ്ങിൽ പരിക്കേറ്റ താരം മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു.കർവാഹലിൻറെ പരിക്ക് അത്ര ഗുരുതരമല്ലന്ന് വ്യക്തമായതോടെയാണ് താരത്തെ സ്പെയിനിന്റെ അവസാന 23 അംഗ ടീമിലേക്ക് ഉൾപ്പെടുത്തിയത്.

"ആദ്യ മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടിവരും,എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്നതിൽ,പൂർണ്ണ കായികബലത്തോടെ അദ്ദേഹം കളിത്തിലേക്കെത്തട്ടെ";പത്രസമ്മേളനത്തിനിടെ ലോപ്പടെഗു പറഞ്ഞു.

carvajal

റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലുടെ കളിച്ചുവളര്ന്ന താരമാണ് ഡാനി കർവാഹൽ.തുടർന്ന് റയൽ മാഡ്രിഡിന്റെ ബി ടീമിലും ജർമൻ ക്ലബ്ബായ ബയേൺ ലെവർക്‌ഷനിലും കളിച്ചു.2013 റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അംഗമായ കർവാഹൽ ക്ലബ്ബിനായി 131 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2015 മുതൽ സ്പെയിൻ ടീമിൽ അംഗമായ കർവാഹൽ ദേശിയ ടീമിനായി 16 മത്സരങ്ങളിൽ പന്ത് തട്ടിട്ടുണ്ട്.വരുന്ന വെള്ളിയാഴ്ച്ച പോർചുഗലിനെതിരെയാണ് സ്പെയിനിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

Story first published: Saturday, June 9, 2018, 11:54 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+