Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ വലിയ ആരാധകന്‍ മരിച്ചു, മെസിയേക്കാള്‍ അര്‍ജന്റീനക്കാര്‍ നെഞ്ചിലേറ്റിയ ആ താരം ബൂട്ടഴിച്ചു!!

മെസിയും കാര്‍ലോസ് ടെവസും ഒരുമിച്ച് കളിക്കാനിറങ്ങിയാല്‍ അര്‍ജന്റീനക്കാരുടെ കൈയ്യടി ടെവസിനായിരിക്കും! അര്‍ജന്റീനക്കാര്‍ക്ക് വേണ്ടി, അവരെ ആനന്ദിപ്പിക്കാന്‍ വേണ്ടി ബൂട്ടുകെട്ടിയവനാണ് ടെവസ്. ബൊക്ക ജൂനിയേഴ്‌സിന്റെ ഇതിഹാസം മൂന്ന് തവണ കോപ ലിബര്‍ട്ടഡോറസും ഒരു തവണ ലോക ക്ലബ്ബ് കിരീടവും നേടിയിട്ടുണ്ട്. കോറിന്ത്യന്‍സിനൊപ്പം ബ്രസീലിയന്‍ പ്രീമിയര്‍ ലീഗും.

അതുകൊണ്ടു തന്നെ അര്‍ജന്റീനക്കാര്‍ അവരുടെ ചങ്ക് ആയി ടെവസിനെ നെഞ്ചിലേറ്റി. മുപ്പത്തെട്ട് വയസുള്ള ടെവസ് പ്രൊഫഷണല്‍ കരിയറിന് വിരാമമിട്ടിരിക്കുന്നു. അര്‍ജന്റീനയിലെ ദേശീയ ടെലിവിഷന്‍ ഷോയിലാണ് ആരാധകവൃന്ദത്തെ നിരാശപ്പെടുത്തുന്ന തീരുമാനം ടെവസ് അറിയിച്ചിരിക്കുന്നത്. പിതാവ് സെഗുന്‍ഡോ റെയ്മുന്‍ഡോയുടെ മരണമാണ് ടെവസിനെ ഫുട്‌ബോളില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചത്.

1

എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം എന്നാണ് ടെവസ് വേദനയോടെ ചോദിക്കുന്നത്. ബൊക്ക ജൂനിയേഴ്‌സില്‍ തുടങ്ങിയ കരിയര്‍ ബൊക്കയില്‍ കളിച്ചു കൊണ്ട് തന്നെ അവസാനിപ്പിക്കുകയായിരുന്നു ടെവസ്. 2021 ല്‍ ബൊക്ക വിട്ടതിന് ശേഷം ടെവസ് കളിച്ചിട്ടില്ല. ബൊക്കയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് 2006 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുനൈറ്റഡിലെത്തിയതാണ് ടെവസിന്റെ കരിയറിലെ വലിയ ട്വിസ്റ്റ്. ആ കരാര്‍ വിവാദമായെങ്കിലും വൈകാതെ ഇംഗ്ലണ്ടിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തി. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇറ്റലിയില്‍ യുവെന്റസിന്റെയും ജഴ്‌സിയില്‍ ടെവസ് ഇളക്കിമറിച്ചു. ചൈനീസ് സൂപ്പര്‍ ലീഗ് ടീം ഷാംഗ്ഹായ് ഷെന്‍ഹുവയിലും കുറച്ച് കാലം കളിച്ചു. അര്‍ജന്റീനക്കായി 75 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനക്കൊപ്പം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത് തിളങ്ങുന്ന അധ്യായം.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ അധ്യായമായിരുന്നു 2006-07 സീസണില്‍ വെസ്റ്റ്ഹാം യുനൈറ്റഡ് ലീഗിന്റെ അവസാന ദിവസം റെലഗേഷന്‍ ഒഴിവാക്കിയത്. അന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ അവിസ്മരണീയ വിജയം കരസ്ഥമാക്കിയാണ് വെസ്റ്റ്ഹാം യുനൈറ്റഡ് തലയെടുപ്പ് കാണിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ ശ്രദ്ധ പതിഞ്ഞത് വെസ്റ്റ്ഹാമിന്റെ ഹീറോ ആയി മാറിയ ടെവസിലായിരുന്നു. വിശ്രമമില്ലാതെ ഓടിക്കളിച്ച അര്‍ജന്റീനക്കാരനെ തന്റെ ടീമിലെത്തിച്ചാണ് ഫെര്‍ഗൂസന്‍ ആദരിച്ചത്. പിന്നീട് സംഭവിച്ചതെല്ലാം സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ചരിതമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ വേള്‍ഡ് ക്ലബ്ബ് കപ്പ് ജേതാവായി.

3

കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് മാഞ്ചസ്റ്ററില്‍ വലിയ വാര്‍ത്തയായി മാറിയ ട്രാന്‍സ്ഫര്‍ സംഭവിക്കുന്നത്. പണക്കൊഴുപ്പില്‍ കരുത്താര്‍ജിച്ച മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ മുഖ്യ എതിരാളിയായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ടെവസിനെ റാഞ്ചി. 2009 മുതല്‍ നാല് സീസണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലായിരുന്നു ടെവസ്. അവിടെയും നേട്ടങ്ങളുടെ കഥകള്‍ മാത്രം. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് എന്നിവ ജയിച്ചു. ഒടുവില്‍, സിറ്റി കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായി ഉടക്കിപ്പിരിഞ്ഞ് യുവെന്റസിലേക്ക്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ ടെവസിനെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇടക്ക് വെച്ച് വാം അപ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ടെവസ് തയ്യാറായതുമില്ല. ഇതായിരുന്നു പുറത്താകലില്‍ കലാശിച്ച വാഗ്വാദം.

4

2013 ല്‍ ഇറ്റാലിയന്‍ ക്ലബ്ബില്‍ ചേര്‍ന്ന ടെവസ് 2015 ല്‍ ബൊക്ക ജൂനിയേഴ്‌സിലേക്ക് മടങ്ങി. 56 കളികളില്‍ 25 ഗോളുകള്‍ നേടിയ ടെവസ് കൗമാര കാലത്തെ ക്ലബ്ബില്‍ വീണ്ടും പ്രകമ്പനം സൃഷ്ടിച്ചു. ഈ ഫോം കണ്ടിട്ട് ചൈനീസ് ക്ലബ്ബ് വമ്പന്‍ ഓഫറില്‍ ടെവസിനെ ആകര്‍ഷിച്ചു. ഒരു സീസണേ അവിടെ നിന്നുള്ളൂ. പണമല്ല, നാട്ടില്‍ കളിക്കുന്നതാണ് പ്രധാനമെന്ന് പറഞ്ഞ് ടെവസ് ബൊക്കയിലേക്ക് മടങ്ങി. സൂപ്പര്‍ലിഗ കിരീടം നേടിക്കൊടുത്ത് മടങ്ങിവരവ് ടെവസ് ആഘോഷമാക്കി.

Story first published: Saturday, June 4, 2022, 22:11 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+