Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൊക്ക ജൂനിയേഴ്‌സിന് അര്‍ജന്റീന ലീഗ് കിരീടം; മറഡോണയെ ചുംബിച്ച് ടെവസിന്റെ ആഘോഷം

ബ്യൂണസ് ഐറിസ്: അര്‍ജന്റീന പ്രീമിയര്‍ ഡിവിഷന്‍ ലീഗില്‍ കിരീടം നേടി ബൊക്ക ജൂനിയേഴ്‌സ്. ജിംനാഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബൊക്ക ഇത്തവണയും കിരീട ജേതാക്കളായത്. അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന ടീമിനെതിരെ 72-ാം മിനിറ്റില്‍ കാര്‍ലോസ് ടെവസ് ആണ് ഗോള്‍ നേടിയത്. മറഡോണയ്ക്കരികിലേക്ക് ഓടിയെത്തിയ ടെവസ് അദ്ദേഹത്തെ ചുംബിച്ചുകൊണ്ട് കിരീടവിജയം ആഘോഷിക്കുകയും ചെയ്തു.

2018 മുതല്‍ ടെവസ് ബൊക്ക ജൂനിയേഴ്‌സിനായി വീണ്ടും കളിക്കാന്‍ തുടങ്ങിയിരുന്നു. പ്രായം തളര്‍ത്താത്ത പോരാളിയാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന ജിംനാഷ്യയ്‌ക്കെതിരെ തകര്‍പ്പന്‍ ഗോള്‍ നേടിയത്. മറഡോണയെ ചുംബിക്കാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു. താന്‍ അക്കാര്യത്തില്‍ ഭാഗ്യവാനാണെന്നും ടെവസ് പറഞ്ഞു.

carlostevez

റിവര്‍ പ്ലേറ്റുമായി കിരീടത്തിന് ഒപ്പത്തിനൊപ്പം നല്‍ക്കുകയായിരുന്ന ബൊക്ക ജൂനിയേഴ്‌സിന് അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ലീഗിലെ 23-ാം കളിക്കിറങ്ങുമ്പോള്‍ റിവര്‍ പ്ലേറ്റിന് 46 പോയന്റും ബൊക്കയ്ക്ക് 45 പോയന്റുമാണുണ്ടായിരുന്നത്. ജയിച്ചാല്‍ റിവര്‍ പ്ലേറ്റിന് കിരീടം ഉറപ്പായിരുന്നെങ്കിലും അത്‌ലറ്റിക്കോയുമായി സമനിലയില്‍ പിരിഞ്ഞത് കിരീടനഷ്ടത്തിനിടയാക്കി. ടെവസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബൊക്ക ജൂനിയേഴ്‌സ് കിരീടം സ്വന്തമാക്കുകയും ചെയ്തു. അവസാന രണ്ട് മത്സരത്തിലും സമനില വഴങ്ങിയതാണ് കിരീടം ഉറപ്പിച്ചിരുന്ന റിവര്‍ പ്ലേറ്റിന് തിരിച്ചടിയായത്. അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ബൊക്ക കിരീടനേട്ടത്തിലെത്തുകയായിരുന്നു. ബൊക്ക ജൂനിയേഴ്‌സിന്റെ മുന്‍ താരങ്ങളായ റിക്വെല്‍മി, ഡീഗോ മറഡോണ എന്നിവരെപ്പോലെ ടെവസും ആരാധകരുടെ ഹീറോ ആയി മാറുകയും ചെയ്തു. ലീഗിലെ 34-ാം കിരീടമാണ് ബൊക്ക നേടിയത്. റിവര്‍ പ്ലേറ്റിനെതിരെ ഒരു പോയന്റിന്റെ ലീഡോടെ കിരീടം നേടിയതോടെ ബൊക്ക ആരാധകര്‍ ബ്യൂണസ് ഐറിന്റെ തെരുവുകളിലൂടെ രാത്രി മുഴുവന്‍ ആഘോഷിച്ചു.

Story first published: Tuesday, March 10, 2020, 10:55 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+