Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്ക് തെറ്റുപറ്റി, അവർ എന്നെ അത്ഭുതപ്പെടുത്തി! ബ്രസീൽ ക്യാമ്പിനെ ഞെട്ടിച്ച ആ സത്യം വെളിപ്പെടുത്തി ആഞ്ചലോട്ടി

2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ജപ്പാനെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് കടുത്ത ജാഗ്രതയുടെ സ്വരങ്ങൾ. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഏഷ്യൻ വമ്പന്മാരായ ജപ്പാൻ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നും അവർക്കെതിരെയുള്ള മത്സരം ഒരു ഫൈനൽ കളിക്കുന്നത് പോലെ കഠിനമായിരിക്കുമെന്നും ബ്രസീൽ വമ്പൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഞ്ചുറി ടൈമിലെ കാനഡ മാജിക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആദ്യമായി പ്രീക്വാർട്ടറിലേക്ക്!
ബ്രസീലിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ പോന്ന എല്ലാ തന്ത്രങ്ങളും ജപ്പാന്റെ പക്കലുണ്ടെന്ന് ആഞ്ചലോട്ടി ഓർമ്മിപ്പിച്ചു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഒരു ടീമിനെയും കുറച്ചുകാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ജപ്പാൻ ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമുകളിൽ ഒന്നാണ്, ഞങ്ങൾക്ക് അവരോട് കടുത്ത ബഹുമാനമുണ്ട്– ഇതൊരു ഫൈനൽ പോലെയായിരിക്കും. ഇന്ന് കൃത്യമായ ആസൂത്രണമോ അച്ചടക്കമോ ഇല്ലാത്ത ടീമുകൾ ഇല്ല; അങ്ങനെയൊന്ന് ഇനി നിലവിലില്ല. ചില ടീമുകൾക്ക് വ്യക്തിഗത മികവ് കുറവുണ്ടാകാം, എന്നാൽ അത് ജനിതകപരമായ കാരണങ്ങൾ കൊണ്ടുകൂടിയാണ്." – കാർലോ ആഞ്ചലോട്ടി പറഞ്ഞു.

carloancelottiandbrazil

മത്സരത്തിൽ ബ്രസീലിന് 'ഫേവറിറ്റ്സ്' പരിവേഷം നൽകുന്നതിനോടും ആഞ്ചലോട്ടി വിയോജിച്ചു. ടൂർണമെന്റിൽ നിലവിൽ ആർക്കും വ്യക്തമായ മുൻതൂക്കമില്ലെന്നും വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവർക്ക് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ, പിന്നീട് ഹെയ്തിയെയും സ്കോട്ട്ലൻഡിനെയും തകർത്താണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയത്.

"എന്നാൽ തന്ത്രപരമായ അണിനിരക്കലോ കൃത്യമായ പ്ലാനിംഗോ ഇല്ലാത്ത ഒരു ടീം ഉണ്ടെന്ന് പറയാൻ കഴിയില്ല– ഇല്ല, ഇനി അതില്ല. എല്ലാവരും കൃത്യമായി പരിശീലിക്കുന്നുണ്ട്, അത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ടീമുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം കളിക്കാരുടെ വ്യക്തിഗത മികവ് മാത്രമാണ്."

നാണക്കേടിന്റെ അങ്ങേയറ്റം! അയർലൻഡിൽ ഇന്ത്യ ചോദിച്ചു വാങ്ങിയ ദുരന്തം; സഞ്ജുവിന് ഇനി ടീമിൽ സ്ഥാനമുണ്ടാകുമോ?
"ആരാണ് ജയിക്കാൻ കൂടുതൽ സാധ്യത എന്ന ചർച്ചകളോട് ഞാൻ യോജിക്കുന്നില്ല; ഈ ടൂർണമെന്റിലെ ഓരോ മത്സരവും വളരെ കഠിനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്– ഒരു വശത്ത്, കളിക്കാർ അനുഭവിക്കുന്ന കടുത്ത സമ്മർദ്ദമുണ്ട്, കൂടാതെ ഇന്നത്തെ തീയതി വരെ ഈ ലോകകപ്പ് നേടാൻ വ്യക്തമായ മുൻതൂക്കമുള്ള ഒരു ടീമും ഇവിടെയില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്മർ തിരിച്ചെത്തുന്നു; ബ്രസീലിന് ആശ്വാസം

ബ്രസീൽ ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് അതിവേഗം മുക്തനായി തിരിച്ചെത്തുന്നതിനെ ആഞ്ചലോട്ടി പ്രശംസിച്ചു. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായ താരം, സ്കോട്ട്ലൻഡിനെതിരെയുള്ള അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിന്നും പ്രകടനം നടത്തിയിരുന്നു. ജപ്പാനെതിരായ നിർണായക പോരാട്ടത്തിൽ നെയ്മർ കൂടുതൽ സമയം കളിക്കളത്തിൽ ഉണ്ടാകുമെന്ന സൂചനയും കോച്ച് നൽകി. നെയ്മറിന്റെ സാന്നിധ്യം കാനറികളുടെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൂട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Story first published: Monday, June 29, 2026, 10:03 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+