Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനെത്താത്ത ഇറ്റലിയുടെ കോച്ചാകാന്‍ കാര്‍ലോ ആന്‍സലോട്ടി

റോം: 2018ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെപോയ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കോച്ച് ആകാന്‍ കാര്‍ലോ ആന്‍സലോട്ടിക്ക് ക്ഷണം. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കമ്മീഷണര്‍ റോബര്‍ട്ടോ ഫാബ്രിസിനിയും ആന്‍സലോട്ടിയും റോമിലെ ഒരു ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ കോച്ച് ആയിരുന്ന ആന്‍സലോട്ടിയെ കഴിഞ്ഞ സപ്തംബറില്‍ ടീം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇതിനുശേഷം മറ്റു ക്ലബ്ബുകളുടെ ഉത്തരവാദിത്വം ആന്‍സലോട്ടി ഏറ്റെടുത്തിട്ടില്ല. നേരത്തെ ഇറ്റലി കോച്ചായിരുന്ന ജിയാന്‍ പിയേറോ വെച്യുറയെ ദേശീയ ടീം ലോകകപ്പിലെത്താത്തതിനെ തുടര്‍ന്ന് പുറത്താക്കിയിയിരുന്നു.

carlo

ഇതിനുശേഷം കോച്ചിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 60 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇറ്റലി ഇല്ലാത്ത ലോകകപ്പ് എത്തുന്നത്. പ്ലേ ഓഫില്‍ സ്വീഡനോട് തകര്‍ന്ന് ഇറ്റലിക്ക് യോഗ്യത നഷ്ടപ്പെടുകയായിരുന്നു. ആന്‍സലോട്ടിക്ക് ഇറ്റലിയെ മികച്ച ടീമായി മാറ്റാന്‍ കഴിയുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.

അതേസമയം, കോസ്‌റ്റോറിക്ക ദേശീയ ടീമില്‍ നിന്നും ആന്‍സലോട്ടിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആഴ്‌സണ്‍ വെങ്ങര്‍ സ്ഥാനം ഒഴിഞ്ഞ ആഴ്‌സണലിലേക്കും ആന്‍സലോട്ടിയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചെല്‍സി, റയല്‍ മാഡ്രിഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക് തുടങ്ങി വമ്പന്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്ന ആന്‍സലോട്ടിക്ക് മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ കോച്ച് എന്ന ബഹുമതിയും സ്വന്തമാണ്.

Story first published: Wednesday, April 25, 2018, 9:11 [IST]
Other articles published on Apr 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+