Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 ഗോള്‍ ത്രില്ലറില്‍ ആഴ്‌സണലിനെ തകര്‍ത്ത് ലിവര്‍പൂള്‍; ചെല്‍സിയെ വീഴ്ത്തി യുണൈറ്റഡും

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലിവര്‍പൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആഴ്‌സണലിനെ മറികടന്നപ്പോള്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റം. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ 5-5 എന്ന നിലയില്‍ ആഴ്‌സലണലിനെ തളച്ച ലിവര്‍പൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അടുത്ത റൗണ്ടിലെത്തിയത്.

രണ്ടുഗോളിന്റെ മാര്‍ജിനില്‍ മുന്നിട്ടുനിന്ന ആഴ്‌സണല്‍ മത്സരം എതിരാളിക്ക് സമ്മാനിക്കുകയായിരുന്നു. 6-ാം മിനിറ്റില്‍ മുസ്താഫിയുടെ സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂള്‍ ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീട് ഡി പാസ്‌ക്വ(19), മാര്‍ട്ടിനെല്ലി(26, 46) എന്നിവരുടെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ജെയിസ് മില്‍നര്‍(43) ലിവര്‍പൂളിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ മെയ്റ്റ്‌ലാന്‍ഡ് നില്‍സ്(54) ആഴ്‌സണലിന് വീണ്ടും ലീഡ് നല്‍കി. 62-ാം മിനിറ്റില്‍ ഒറിഗിയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് കുറച്ചു. വില്ലോക്ക്(70) ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തതോടെ ടീം ജയപ്രതീക്ഷയിലായിരുന്നു.

manchester-united

എന്നാല്‍ 90+4-ാം മിനിറ്റില്‍ ഒറിഗി നേടിയ ഗോളില്‍ ഇരു ടീമുകളും 5-5 എന്ന നിലയില്‍ തുല്യത പാലിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന നിലയിലായിരുന്നു ലിവര്‍പൂളിന്റെ ജയം. ഡാനി സബല്ലോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ കെല്ലര്‍ തടുത്തിട്ടു.

ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടെത്തി. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ(25, 73) ഇരട്ട ഗോളാണ് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്. ഒറ്റയ്‌ക്കൊരു മുന്നേറ്റത്തിലൂടെ മിച്ചി ബാത്ഷ്വായ്(61) ചെല്‍സിക്കായി ഗോള്‍ നേടി. മത്സരം സമനിലയിലേക്ക് നീങ്ങവെ റാഷ് ഫോര്‍ഡിന്റെ ഒന്നാന്തരം ഫ്രീകിക്കാണ് യുണൈറ്റഡിനെ തുണച്ചത്. മറ്റു മത്സരങ്ങളില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സിനെ ആസ്റ്റണ്‍ വില്ല (2-1) തോല്‍പ്പിച്ചു.

Story first published: Thursday, October 31, 2019, 9:27 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+