റയലില്‍ അടുത്ത റോണോ ആകാന്‍ എംബാപ്പെ, സാധിക്കുമോ? മുന്‍ താരം പറയുന്നത് ഇങ്ങനെ
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലേക്ക് വരുമ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും മികച്ച താരമെന്ന വിശേഷണം നല്‍കാന്‍ സാധിക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. കണക്കുകളില്‍ നിന്ന് റോണോ കളിച്ചിരുന്ന സമയമാണ് റയല്‍ മാഡ്രിഡിന്റെ സുവര്‍ണ്ണ കാലഘട്ടമെന്ന് പറയാന്‍ സാധിക്കും. മുന്നേറ്റ നിരയില്‍ റൊണാള്‍ഡോ തീര്‍ത്ത വിസ്മക്കുതിപ്പ് അത്ര പെട്ടെന്നൊന്നും മറ്റാര്‍ക്കും നടത്താനാവാത്തതാണ്. റയലിനൊപ്പമുള്ള ഒമ്പത് വര്‍ഷ കരിയറില്‍ റയലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായി മാറാന്‍ റൊണാള്‍ഡോക്ക് സാധിച്ചു.
റൊണാള്‍ഡോ ടീം വിട്ടതോടെ പകരക്കാരനായി മികച്ചൊരു താരത്തെ തേടിയുള്ള അന്വേഷണത്തില്‍ റയല്‍ ചെന്നെത്തിയത് കെയ്‌ലിയന്‍ എംബാപ്പെയിലാണ്. പിഎസ്ജിയില്‍ നിന്നാണ് ഫ്രാന്‍സ് സൂപ്പര്‍ താരത്തെ റയല്‍ ടീമിലേക്കെത്തിച്ചത്. 308 മത്സരത്തില്‍ നിന്ന് 256 ഗോളും 108 അസിസ്റ്റും നടത്തിയ എംബാപ്പെ റൊണാള്‍ഡോയുടെ പകരക്കാരനായി റയലില്‍ മാറുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ മുന്‍ റയല്‍ ഫോര്‍വേഡായിരുന്നു ജോസെലു ഇതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്.
റൊണാള്‍ഡോയേക്കാള്‍ മികച്ചവനാകില്ല
ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ ഇതിഹാസമാണ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമാണവന്‍. എംബാപ്പെയുടെ ഗോള്‍ നേട്ടം റൊണാള്‍ഡോയോടൊപ്പമെത്തിയേക്കാം. എന്നാല്‍ റയല്‍ മാഡ്രിഡിന്റെ ബെസ്റ്റ് സ്‌ട്രൈക്കര്‍ എന്ന പദവി റൊണാള്‍ഡോക്ക് മാത്രമുള്ളതാണ്' ജോസെലു പറഞ്ഞു. ആധുനിക ഫുട്‌ബോളിലെ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനെ നിരവധി കിരീടങ്ങളിലേക്ക് നയിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചു.
438 മത്സരങ്ങള്‍ റയല്‍ മാഡ്രിഡിനായി കളിച്ച റൊണാള്‍ഡോ 450 ഗോളും 120 അസിസ്റ്റും നേടിയിട്ടുണ്ട്. ഈ റെക്കോഡ് മറികടക്കുകയെന്നത് ആര്‍ക്കും എളുപ്പമാവില്ല. റൊണാള്‍ഡോ കളിച്ചിരുന്ന സമയത്ത് റയലിനൊപ്പം മികച്ച താരനിരയുണ്ടായിരുന്നു. ഇവരെല്ലാം റൊണാള്‍ഡോയ്ക്ക് വലിയ പിന്തുണയും നല്‍കുകയും സൂപ്പര്‍ താരമെന്ന നിലയില്‍ വലിയ ബഹുമാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരമൊരു പിന്തുണ എംബാപ്പെക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത.

എംബാപ്പെയെ പ്രശംസിച്ച് റൊണാള്‍ഡോ
റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെയെത്തിയതിനെ വളരെയധികം പിന്തുണച്ചാണ് റൊണാള്‍ഡോ സംസാരിച്ചിട്ടുള്ളത്. റയലിലേക്കെത്തി 11 മത്സരം കളിച്ച എംബാപ്പെ ഏഴ് ഗോളും ഒരു അസിസ്റ്റും ഇതിനോടകം നേടിക്കഴിഞ്ഞു. എംബാപ്പെക്ക് റയലില്‍ വലിയ ഭാവിയുണ്ടെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. 'എംബാപ്പെ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ രീതികള്‍ അവന് ചേരുന്നതാണ്. മികച്ച പരിശീലകനും പ്രസിഡന്റും ടീമിനൊപ്പമുണ്ട്.
അടുത്ത ബാലന്‍ദ്യോര്‍ നേടാന്‍ കഴിവുള്ള താരമാണ് എംബാപ്പെ' റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോയുടെ കടുത്ത ആരാധകന്‍ കൂടിയാണ് എംബാപ്പെ. ചെറുപ്പം മുതല്‍ റൊണാള്‍ഡോയെ ആരാധിക്കുകയും പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന താരമാണ് എംബാപ്പെ. എന്തായാലും റയല്‍ മാഡ്രിഡിനൊപ്പം വലിയ കരിയര്‍ എംബാപ്പെക്ക് ലഭിച്ചേക്കും. റൊണാള്‍ഡോയെ കടത്തിവെട്ടാന്‍ എംബാപ്പെക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications