Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുര്‍കിന ഫാസോയും ഘാനയും വീണു, ആഫ്രിക്ക വാഴാന്‍ കാമറൂണും ഈജിപ്തും!

ലെബ്രിവിലെ: ആഫ്രിക്കന്‍ ഫുട്‌ബോളിലെ രാജാവാരെന്നറിയാന്‍ ഒരു മത്സരം കൂടി കാത്തിരുന്നാല്‍ മതി. കാമറൂണോ ഘാനയോ ആയിരിക്കും ആ സിംഹാസനത്തില്‍. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫൈനലില്‍ കാമറൂണ്‍-ഘാന പോരിന് കളമൊരുങ്ങി. ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കാമറൂണ്‍ ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചപ്പോള്‍ പൊരുതിക്കളിച്ച ബുര്‍കിന ഫാസോയെ ഈജിപ്ത് ഷൂട്ടൗട്ടിലൂടെയാണ് മറികടന്നത്. ഞായറാഴ്ചയാണ് ഫൈനല്‍. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പ്ലേ ഓഫ് നാളെ ബുര്‍കിന ഫാസോയും ഘാനയും തമ്മില്‍.

 രണ്ടാം പകുതിയില്‍ കാമറൂണിന്റെ ജയം..

രണ്ടാം പകുതിയില്‍ കാമറൂണിന്റെ ജയം..

ആദ്യ പകുതി ഗോള്‍ രഹിതം. എഴുപത്തിരണ്ടാം മിനുട്ടില്‍ എന്‍ഗാദെ-എന്‍ഗായുവാണ് ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ ബസോഗോഗിലൂടെ രണ്ടാം ഗോള്‍. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഗോളവസരങ്ങള്‍ മുതലെടുക്കുന്നതില്‍ കാമറൂണ്‍ രണ്ട് തവണ വിജയം കണ്ടതാണ് മത്സരഗതി മാറ്റിമറിച്ചത്. ഘാനയുടെ സുവര്‍ണാവസരങ്ങള്‍ വകാസോ മുബാറക്കും ക്രിസ്റ്റിയന്‍ അറ്റ്‌സുവും പാഴാക്കിയിരുന്നു. നാല് തവണ നാഷന്‍സ് കപ്പ് ഉയര്‍ത്തിയ ടീമാണ് കാമറൂണ്‍.

ശമ്പള പ്രതിഷേധം കാമറൂണ്‍ ക്യാമ്പില്‍..

ശമ്പള പ്രതിഷേധം കാമറൂണ്‍ ക്യാമ്പില്‍..

വാശിയോടെ കാമറൂണ്‍ ജയിച്ചു കയറുന്നത് ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ്. മാന്യമായ വേതനം ഉറപ്പാക്കുക, അര്‍ഹിച്ച ബോണസ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍. കോച്ച് ഹ്യുഗോ ബ്രൂസും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്. ടീം മികച്ച കളി കാഴ്ചവെക്കുന്നത് ഫെഡറേഷന്‍ കാണുന്നുണ്ടാകണം. കളിക്കാര്‍ക്ക് അര്‍ഹിച്ച വേതനം നല്‍കുവാന്‍ ഇനിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകണം- കോച്ച് പറയുന്നു. സെമി ജയിച്ചപ്പോള്‍ ബോണസ് ഓഫര്‍ ചെയ്തത് പരിഹാസ്യമാണെന്ന് കോച്ച് കുറ്റപ്പെടുത്തിയിരുന്നു. ഇതുപോലെ പല ഓഫറുകളും കളിക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കുവാന്‍ കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന് സാധിച്ചിട്ടില്ല.

 ഷൂട്ടൗട്ടില്‍ അവസാനിച്ച ബുര്‍കിനാ ഫാസോ പോരാളികള്‍...

ഷൂട്ടൗട്ടില്‍ അവസാനിച്ച ബുര്‍കിനാ ഫാസോ പോരാളികള്‍...

ഷൂട്ടൗട്ടിലേക്ക് നീണ്ട ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ ആവേശത്തിനൊടുവില്‍ ഈജ്പ്ത് ചിരിച്ചു. കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് മുന്നേറിയ ബുര്‍കിന ഫാസോയെ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഫറോവകള്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഒമ്പതാം തവണയാണ് ഈജിപ്ത് നാഷന്‍സ് കപ്പ് ഫൈനലിലെത്തുന്നത്. ഏഴ് തവണ ചാമ്പ്യന്‍മാരായി റെക്കോര്‍ഡ് സൂക്ഷിക്കുന്നവരാണ് ഈജിപ്ത് ടീം. ഘാന-കാമറൂണ്‍ സെമി ജേതാക്കള്‍ ഫൈനലില്‍ ഈജ്ിപ്തിനെ നേരിടും.
നിശ്ചിത സമയത്ത് 1-1. ആദ്യപകുതി ഗോള്‍ രഹിതം. ഈജിപ്തിനായി അറുപത്താറാം മിനുട്ടില്‍ മുഹമ്മദ് സാലയും ബുര്‍കിന ഫാസോക്കായി എഴുപത്തിമൂന്നാം മിനുട്ടില്‍ അരിസ്റ്റിഡെ ബാന്‍സും സ്‌കോര്‍ ചെയ്തു.

 ഈജിപ്തിന്റെ വലയില്‍ പന്ത് കയറി....

ഈജിപ്തിന്റെ വലയില്‍ പന്ത് കയറി....

ഈ ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് ഈജിപ്തിന്റെ വലയില്‍ പന്തെത്തുന്നത്. ഷൂട്ടൗട്ടില്‍ തുടരെ രണ്ട് സേവുകള്‍ നടത്തിയ ഈജിപ്ത് ഗോളി എല്‍ ഇസാം അല്‍ ഹദാരി ഹീറോയായി. ഈജിപ്തിന്റെ ആദ്യ കിക്ക് തടുത്ത് ബുര്‍കിന ഫാസോയുടെ ഇരുപതുകാരന്‍ ഗോളി ഹെര്‍വെ കോഫി പ്രതീക്ഷ നല്‍കി. എന്നാല്‍, ബുര്‍കിനാ ഫാസോയുടെ നാലാം കിക്കെടുത്ത കോഫിക്ക് പിഴച്ചു. കോഫിയേക്കാള്‍ 24 വയസ് മൂപ്പുള്ള അല്‍ ഹദാരി ആ ഷോട്ട് ഡൈവിംഗിലൂടെ തടഞ്ഞു. നാഷന്‍സ് കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ താരമാണ് ഹദാരി. ബെര്‍ട്രന്‍ഡ് ട്രോറെയുടെ കിക്കും തടഞ്ഞ് ഹദാരി ബുര്‍കിന ഫാസോക്ക് മടക്ക് ടിക്കറ്റടിച്ച്ു നല്‍കി.

 ഹദാരി ചരിത്ര താരം..

ഹദാരി ചരിത്ര താരം..

നാല് തവണ നാഷന്‍സ് കപ്പ് ഉയര്‍ത്തിയ ഹദാരിക്ക് അഞ്ചാം കിരീടം വിരല്‍ത്തുമ്പിലാണ്. നാഷന്‍സ് കപ്പ് ഉയര്‍ത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഹദാരിയെ കാത്തിരിക്കുന്നുണ്ട്.

നിശ്ചിത സമയത്ത് ഏറ്റവും വാശിയോടെ ജയിക്കാനുറച്ച് കളിച്ചത് ബുര്‍കിനാ ഫാസോയായിരുന്നു. ഈജിപ്തിനെ അവര്‍ മുള്‍മുനയില്‍ നിര്‍ത്തിച്ചു.

എന്നാല്‍, 2010 മുതല്‍ നാഷന്‍സ് കപ്പില്‍ 653 മിനുട്ട് നേരം ഗോള്‍ വഴങ്ങാതെ റെക്കോര്‍ഡിട്ട പരിചയ സമ്പന്നനായ ഗോളി അല്‍ ഹദാരി വല കാക്കുമ്പോള്‍ ഈജിപ്തിന് പേടിക്കാനില്ലായിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 24 മത്സരങ്ങളില്‍ അപരാജിതരാണ് ഈജിപ്ത്.

Story first published: Friday, February 3, 2017, 11:45 [IST]
Other articles published on Feb 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+