ആഫ്രിക്കയില്‍ കാമറൂണ്‍ ചാമ്പ്യന്‍മാര്‍, ഈജിപ്തിനെ കീഴടക്കി ചരിത്രം തിരുത്തി!
ലെബ്രിവിലെ: ആഫ്രിക്കന്‍ ഫുട്‌ബോളിലെ രാജാവ് കാമറൂണ്‍...! നാഷന്‍സ് കപ്പ് ഫൈനലില്‍ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് കാമറൂണ്‍ ഫുട്‌ബോളില്‍ വിപ്ലവവീര്യം പ്രകടമാക്കിയത്. ഏഴ് തവണ കപ്പുയര്‍ത്തി റെക്കോര്‍ഡിട്ട ഈജിപ്തിനെ കാമറൂണിന്റെ രണ്ടാം നിര ഒരു ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമാണ് തിരിച്ചടിച്ച് തോല്‍പ്പിക്കുന്നത്.
ഇരുപത്തിരണ്ടാം മിനുട്ടില്‍ എല്‍നിയിലൂടെ ഈജിപ്തിന്റെ ലീഡ് ഗോള്‍. അമ്പത്തൊമ്പതാം മിനുട്ടില്‍ എന്‍കോലുവിലൂടെ സമനില. എണ്‍പത്തെട്ടാം മിനുട്ടില്‍ നാടകീയമായി പകരക്കാരന്‍ വിന്‍സെന്റ് അബൂബക്കറിന്റെ വിജയഗോള്‍. നാഷന്‍സ് കപ്പില്‍ അഞ്ചാം കിരീടം സ്വന്തമാക്കി കാമറൂണ്‍ ഈജിപ്തിനോട് മധുരപ്രതികാരം ചെയ്തു.
1986 ലും 2008 ലും ഈജിപ്തിനോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു കാമറൂണിന്റെ വിധി. ഇത്തവണ അതിലൊരു മാറ്റം സാധ്യമാക്കി ഹ്യുഗോ ബ്രൂസിന്റെ ശിഷ്യന്‍മാര്‍.

ചരിത്രം @ കാമറൂണ്‍
ഈജിപ്ത് കഴിഞ്ഞാല്‍ നാഷന്‍സ് കപ്പ് ഏറ്റവുമധികം തവണ സ്വന്തമാക്കിയത് കാമറൂണ്‍ ആണ്്. അഞ്ച് തവണ. 1984, 1988, 2000, 2002, 2017 വര്‍ഷങ്ങളിലാണ് കാമറൂണിന്റെ കിരീട ജയം. വിദേശമണ്ണില്‍ വെച്ചാണ് കാമറൂണിന്റെ അഞ്ച് കിരീട നേട്ടങ്ങളും. രണ്ട് തവണ ഫൈനലില്‍ തോറ്റു. 1986 ലും 2008 ലും. രണ്ട് തവണയും ഈജിപ്തിന് മുന്നിലായിരുന്നു ഫൈനല്‍ തോല്‍വി. ഐവറികോസ്റ്റില്‍ വെച്ചായിരുന്നു കാമറൂണിന്റെ ആദ്യ കിരീടം.
ഫൈനലില്‍ 3-1ന് നൈജീരിയയെ തകര്‍ത്തു കൊണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൊറോക്കോയില്‍ വെച്ച് ഫൈനലില്‍ 1-0ന് വീണ്ടും നൈജീരിയയെ മുട്ടുകുത്തിച്ച്, രണ്ടാം കിരീടം. 2000 ല്‍ ഘാനയിലും ഫൈനല്‍ കളിച്ചത് കാമറൂണും നൈജീരിയയും. മൂന്നാം തവണയും കാമറൂണ്‍ തന്നെ ചാമ്പ്യന്‍മാര്‍. നിശ്ചിത സമയത്ത് 2-2. ഷൂട്ടൗട്ടില്‍ 4-3ന് ജയം. 2002 ല്‍ മാലിയിലും കാമറൂണ്‍ ഫൈനലിലെത്തി. ഷൂട്ടൗട്ടില്‍ 3-2ന് സെനഗലിനെ വീഴ്ത്തി നാലാം നാഷന്‍സ് കപ്പ് . 2008 ല്‍ റണ്ണേഴ്‌സപ്പായത് മാത്രമാണ് പിന്നീടുള്ള ശ്രദ്ധേയ പ്രകടനം. 2017 ല്‍ വീണ്ടും കാമറൂണ്‍ വിദേശ മണ്ണില്‍ ചരിത്രം സൃഷ്ടിച്ചു.

കാമറൂണ്‍@2017 നാഷന്‍സ് കപ്പ്
ഗ്രൂപ്പ് എയില്‍ ബുര്‍കിന ഫാസോ, ഗാബോണ്‍, ഗ്യുനിയ ബിസോ ടീമുകള്‍ക്കൊപ്പം പ്രാഥമിക റൗണ്ട്. ഈ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാര്‍്ട്ടര്‍ ഫൈനലില്‍.

ഗ്രൂപ്പ് ഘട്ടം
1-1 ബുര്‍കിന ഫാസോ
2-1 ഗ്യുനിയ ബിസോ
0-0 ഗാബോണ്‍

ക്വാര്‍ട്ടര്‍ ഫൈനല്‍
0-0 സെനഗല്‍
ഷൂട്ടൗട്ടില്‍ 5-4ന് ജയം
സെമി ഫൈനല്‍
2-0 ഘാന
ഫൈനല്‍
2-1 ഈജിപ്ത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications