For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗിനിയ ബിസൗ സ്വപ്‌നം കണ്ട അട്ടിമറി കാമറൂണ്‍ അട്ടിമറിച്ചു !! നാഷന്‍സ് കപ്പില്‍ കാമറൂണ്‍ ക്വാര്‍ട്ടറിനരികെ

ഗിനിയ ബിസൗവിനെ കീഴടക്കി കാമറൂണിന്റെ തിരിച്ചുവരവ്‌

By കാശ്വിന്‍

ലെബ്രിവലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ കന്നിക്കാരായ ഗിനി-ബിസൗയെ കീഴടക്കി കാമറൂണ്‍ കരുത്തറിയിച്ചു. ആദ്യ പകുതിയില്‍ മുന്നില്‍ കയറി ഞെട്ടിച്ചെങ്കിലും കാമറൂണ്‍ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവില്‍ ജയം സ്വന്തമാക്കി (2-1). ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഗാബോണും ബുര്‍കിനാ ഫാസോയും സമനിലയായി (1-1).

2010ന് ശേഷം ആദ്യമായാണ് കാമറൂണ്‍ നാഷന്‍സ് കപ്പില്‍ വിജയിക്കുന്നത്. ആഫ്രിക്കന്‍ ഫുട്‌ബോളിലെ സിംഹങ്ങളായ കാമറൂണ്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് നാഷന്‍സ് കപ്പില്‍ രണ്ടെണ്ണത്തില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല കാമറൂണിന്. 2015 ല്‍ ഒരു ജയം പോലുമില്ലാതെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായി.

afcon2017

ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റെടുത്ത കാമറൂണ്‍ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് സാധ്യത വര്‍ധിപ്പിച്ചു. രണ്ട് പോയിന്റ് വീതമുള്ള ബുര്‍കിന ഫാസോയും ഗാബോണും തൊട്ടു പിറകില്‍. ഗിനിയ ബിസൗവിന് ഒരു പോയിന്റ് മാത്രം.

പതിമൂന്നാം മിനുട്ടില്‍ പിക്വുറ്റിയാണ് ഗിനിയ ബിസൗവിനെ അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്. അറുപത്തൊന്നാം മിനുട്ടില്‍ സിയാനിയും എഴുപത്തെട്ടാം മിനുട്ടില്‍ എന്‍ഗാദെ എന്‍ഗായുവും കാമറൂണിനായി സ്‌കോര്‍ ചെയ്തു.

മനോഹരമായ സോളോ ഗോളിലായിരുന്നു ഗിനിയ ബിസൗ ലീഡെടുത്തത്. പശ്ചിമ ആഫ്രിക്കയില്‍ നിന്നുള്ള കുഞ്ഞന്‍ രാഷ്ട്രത്തെ വീഴ്ത്താന്‍ കാമറൂണ്‍ കോച്ച് ഹ്യുഗോ ബ്രൂസിന് മൂന്ന് സബ്സ്റ്റിറ്റിയൂഷന്‍ പെട്ടെന്ന് നടത്തേണ്ടി വന്നു. ഒരു പോയിന്റ് കൂടി മതി കാമറൂണിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍.

ആതിഥേയരായ ഗാബോണ്‍ നിരാശയിലാണ്. ബുര്‍കിന ഫാസോക്കെതിരെ നാല്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ ഗാബോണിനെ പ്രോത്സാഹിപ്പിക്കാനെത്തിയത് ഇരുപത്തൊമ്പതിനായിരം പേരായിരുന്നു. ആളുകള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്താത്തതില്‍ ബൊറൂസിയ ഡോട്മുണ്ട് താരമായ പിയറി നിരാശനാണ്. ഇരുപത്തിമൂന്നാം മിനുട്ടില്‍ 1-0ന് പിറകിലായ ഗാബോണിന് ആദ്യപകുതിക്ക് പിരിയും മുമ്പെ സമനില നേടിക്കൊടുത്തത് പിയരി ഒബമെയാംഗിന്റെ പെനാല്‍റ്റി ഗോളാണ്. ടൂര്‍ണമെന്റില്‍ പിയറിയുടെ രണ്ടാം ഗോളാണിത്. ലോംഗ്‌ബോള്‍ പിടിച്ചെടുത്ത് നകോമ രണ്ട് ഗാബോണ്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചാണ് ലീഡ് ഗോള്‍ നേടിയത്.

മുപ്പത്തെട്ടാം മിനുട്ടില്‍ ഗാബോണിനായി സൂപ്പര്‍ താരം പിയറി പെനാല്‍റ്റി നേടിയെടുത്തു. ബുര്‍കിന ഫാസോ ഗോളിക്ക് സംഭവിച്ച അബദ്ധമായിരുന്നു ഇത്. ബോക്‌സിനുള്ളില്‍ പിയറി ഓബമെയാംഗിനെ വീഴ്ത്തിയതാണ് വിനയായത്. പിയറി അനായാസം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.

അടുത്ത മത്സരം കാമറൂണിനെതിരെയാണ്. തോല്‍വി ഒഴിവാക്കുക എന്നതാണ് ഗാബോണിന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ആദ്യം ചെയ്യേണ്ടത്. ഗിനിയ ബിസൗവിന് ബുര്‍കിന ഫാസോയാണ് എതിരാളി. അട്ടിമറി ജയം സ്വന്തമാക്കാതെ ഗിനിയ ബിസൗവിന് രക്ഷയില്ല.

Story first published: Friday, January 20, 2017, 18:19 [IST]
Other articles published on Jan 20, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+