Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹഡ്‌സന്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി; അഞ്ച് വര്‍ഷം കൂടി തുടരും

ലണ്ടന്‍: ഇംഗ്ലണ്ട് യുവതാരം കാലും ഹഡ്‌സന്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി. അഞ്ച് വര്‍ഷത്തേക്കുകൂടി ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് 18കാരന്‍ ഒപ്പുവെച്ചത്. പുതിയ കരാര്‍ പ്രകാരം താരത്തിന്റെ പ്രതിഫലവും ഉയര്‍ന്നു. 180,000 മില്യനാണ് ആഴ്ചയില്‍ ഒഡോയിക്ക് ലഭിക്കുക. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ യുവ സ്‌ട്രൈക്കറിനെ ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക് അടക്കമുള്ള പല പ്രമുഖരും രംഗത്തെത്തിയിരുന്നെങ്കിലും ചെല്‍സിയില്‍ തുടരാന്‍ ഒഡോയി തീരുമാനിക്കുകയായിരുന്നു.

hudson-odoi

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ഉയര്‍ന്നുവന്ന ഒഡോയി 2017ലാണ് ചെല്‍സിയിലെത്തിയത്. ക്ലബ്ബിനൊപ്പം 12 മത്സരം കളിച്ചെങ്കിലും ഒരു ഗോള്‍ പോലും നേടിയിട്ടില്ല. ഫ്രാങ്ക് ലംപാര്‍ഡിന്റെ കീഴില്‍ ഇത്തവണ ഇറങ്ങിയ ചെല്‍സിക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല. ടീമിലെ മുഖ്യ താരങ്ങളുടെ പരിക്കാണ് പ്രധാന വെല്ലുവിളി. കൈമാറ്റ ജാലകത്തില്‍ വിലക്ക് നിലനില്‍ക്കെ ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയതും ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിലേക്ക് മടങ്ങിപ്പോയതും ചെല്‍സിയെ ബാധിച്ചു. കൂടാതെ പരിശീലകന്‍ മൗറീസ്യോ സാറി അപ്രതീക്ഷിതമായി യുവന്റസിലേക്ക് ചുവടുമാറിയതും ചെല്‍സിക്ക് തിരിച്ചടിയായി. പെഡ്രോ,ഒലിവര്‍ ജിറൗഡ് തുടങ്ങിയ താരങ്ങളിലാണ് ഇത്തവണ ചെല്‍സി പ്രതീക്ഷവെയ്ക്കുന്നത്.

Story first published: Friday, September 20, 2019, 18:55 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+