Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുദ്ധത്തിനെതിരെ പോളോ ഡിബാല രംഗത്ത് ! നിര്‍ത്തൂ യുദ്ധം, എല്ലാ കുഞ്ഞുങ്ങളും എന്റെ കുഞ്ഞിനെ പോലെ !!

മിലാന്‍: യുദ്ധം നിര്‍ത്തൂ ! എല്ലാ കുഞ്ഞുങ്ങളും സ്വന്തം കുഞ്ഞിനെ പോലെയാണ് - യുവെന്റസിന്റെ അര്‍ജന്റൈന്‍ യുവ സ്‌ട്രൈക്കര്‍ പോളോ ഡിബാല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിയിരിക്കുന്നതാണിത്. ഇങ്ങനെ എഴുതിയ ടീ ഷര്‍ട്ടണിഞ്ഞാണ് ഡിബാല ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. വിഷയം സിറിയയില്‍ യു എസ് നടത്തുന്ന വ്യോമാക്രമണമാണ്. യാതൊരു മുന്നറിയിപ്പോ, രാജ്യാന്തര ചര്‍ച്ചകളോ ഒന്നും നടത്താതെ ഡൊണാള്‍ഡ് ട്രംപിന്റെ ആജ്ഞയില്‍ യു എസ് നടത്തുന്ന ബോംബാക്രമണത്തില്‍ നിരവധി മരണങ്ങളുണ്ട്. ഇതിന്‍ പിഞ്ച് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.

ആക്രമണം രൂക്ഷമായതോടെയാണ് മത്സരത്തിന്റെ തിരക്കില്‍ നിന്ന് മാറി ഡിബാല സമാധാനത്തിന്റെ സന്ദേശവുമായി രംഗത്തെത്തിയത്. ഇറ്റാലിയന്‍ ലാ ലിഗയില്‍ യുവെന്റസ് 2-0ന് ചീവോ വെറോണയെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഡിബാലയുടെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

paulodybala

വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ വിമത കേന്ദ്രത്തില്‍ സിറിയ നടത്തിയ രാസായുധ ആക്രമണത്തിന് പിന്നാലെയാണ് യു എസ് വ്യോമാക്രമണം. സിറിയന്‍ രാസായുധപ്രയോഗത്തില്‍ എഴുപത്തഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രംപ് സിറിയയെ ആക്രമിക്കാന്‍ ഉത്തരവിട്ടത്.

Story first published: Sunday, April 9, 2017, 17:27 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+