Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയില്‍ അവസരങ്ങളില്ല... ഹാര്‍ട്ട് ബേണ്‍ലിയിലേക്ക് ചേക്കേറി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് ബേണ്‍ലിയിലേക്ക് തട്ടകം മാറ്റി. പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയില്‍ അവസരങ്ങള്‍ ലഭിക്കാതെ ആയതോടെയാണ് 31 കാരനായ ഹാര്‍ട്ട് ബേണ്‍ലിയിലേക്ക് ചേക്കേറിയത്.

രണ്ടു വര്‍ഷത്തെ കരാറിലാണ് താരം ബേണ്‍ലിയുമായി ഒപ്പുവച്ചത്. 3.5 മില്യണ്‍ യൂറോയ്ക്കാണ് കൂടുമാറ്റം. ഇംഗ്ലീഷ് പ്രീമിയര് ലീഗ് ചാംപ്യന്‍മാരായ സിറ്റിക്കു വേണ്ടി 350 മല്‍സരങ്ങളില്‍ ഹാര്‍ട്ട് ഗോള്‍വല കാത്തിട്ടുണ്ട്. സിറ്റിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ്, ഒരു തവണ എഫ്എ കപ്പ് കിരീടങ്ങളിലും താരം പങ്കാളിയായിരുന്നു. എന്നാല്‍, ഗ്വാര്‍ഡിയോള പരിശീലകനായെത്തിയതിനു ശേഷം ഒരു മല്‍സരത്തില്‍ മാത്രമാണ് ഹാര്‍ട്ടിന് അവസരം ലഭിച്ചത്.

joehart

ഞായറാഴ്ച നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡിലും ഹാര്‍ട്ടിന് അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സിറ്റി വിടാന്‍ ഹാര്‍ട്ടിനെ പ്രേരിപ്പിച്ചത്. 2006 മുതല്‍ സിറ്റിയിലുള്ള ഹാര്‍ട്ട് കരാര്‍ വായ്പയില്‍ അഞ്ചോളം ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്നു.

Story first published: Wednesday, August 8, 2018, 10:10 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+