Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്കല്‍ കീനിന് ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് വിളി വന്നു, പ്രീമിയര്‍ ലീഗിലെ മികവ് ആവര്‍ത്തിക്കാന്‍ യുവ ഡിഫന്‍ഡര്‍

ലണ്ടന്‍: ബണ്‍ലിയുടെ യുവ ഡിഫന്‍ഡര്‍ മൈക്കല്‍ കീന്‍ ആദ്യമായി ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമില്‍. സ്റ്റോക് സിറ്റിയുടെ ഗ്ലെന്‍ ജോണ്‍സന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ഇരുപത്തിമൂന്നുകാരനായ കീനിന് അവസരം ലഭിച്ചത്. താത്കാലിക പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ശനിയാഴ്ച മാള്‍ട്ടയാണ് എതിരാളി. പതിനൊന്നിന് സ്ലൊവേനിയക്കെതിരെയും ഇംഗ്ലണ്ടിന് കളിയുണ്ട്.

ടീമിന്റെ രഹസ്യവിവരങ്ങള്‍ നല്‍കുന്നതിനിടെ സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങി മുഖ്യ പരിശീലകന്‍ സാം അലര്‍ഡൈസ് പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സൗത്ത്‌ഗേറ്റിനെ താത്കാലിക കോച്ചായി ചുമതലപ്പെടുത്തിയത്. സൗത്ത് ഗേറ്റിന് കീഴില്‍ ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തുകയാണെന്ന് ക്യാപ്റ്റന്‍ വെയിന്‍ റൂണി പറഞ്ഞു. സാമിന്റെ പുറത്താകല്‍ ടീമിനെ ബാധിച്ചിട്ടില്ലെന്നും സൂപ്പര്‍ താരം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിംഗ് പരുക്കിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് പുറത്താണ്. പകരം ക്രിസ്റ്റല്‍പാലസിന്റെ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡാണ് ടീമില്‍. 25 വയസുള്ള ടൗണ്‍സെന്‍ഡ് പതിനൊന്ന് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും നേടി. എന്നാല്‍ യൂറോ കപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

michaelkeane

ഇംഗ്ലണ്ട് സ്‌ക്വാഡ് : ഗോള്‍ കീപ്പര്‍മാര്‍ - ഫ്രാസര്‍ ഫോസ്റ്റര്‍, ജോ ഹാര്‍ട്, ടോം ഹീറ്റന്‍.

ഡിഫന്‍ഡര്‍മാര്‍ - റിയാന്‍ ബെര്‍ട്രന്‍ഡ്, ഗാരി കാഹില്‍, ഫില്‍ ജഗ്‌ലിയെല്‍ക, മൈക്കല്‍ കീന്‍, ഡാനി റോസ്, ക്രിസ് സ്മാളിംഗ്, ജോണ്‍ സ്റ്റോണ്‍സ്, കൈല്‍ വാക്കര്‍.

മിഡ്ഫീല്‍ഡര്‍മാര്‍ - എറിക് ഡയര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, അലക്‌സ് ഓക്‌സലാഡെ ചാംബെര്‍ലെയിന്‍, മിഷെയില്‍ അന്റോണിയോ, ജെസി ലിന്‍ഗാര്‍ഡ്, തിയോവാല്‍ക്കോട്ട്, ഡെലെ അലി, ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ്.

സ്‌ട്രൈക്കര്‍മാര്‍- വെയിന്‍ റൂണി, മാര്‍കസ് റഷ്‌ഫോര്‍ഡ്, ഡാനിയല്‍ സ്റ്ററിഡ്ജ്, ജാമി വര്‍ഡി.

Story first published: Wednesday, October 5, 2016, 9:10 [IST]
Other articles published on Oct 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+