Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോക്കെറ്റ് ടോട്ടനം; ബയേണ്‍ ഡോട്മുണ്ടിനൊപ്പം... എംബാപ്പെ ഡബിളില്‍ പിഎസ്ജി; റോമയ്ക്കും ജയം

ലണ്ടന്‍/മ്യൂണിക്ക്/പാരിസ്/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പറിന് ഞെട്ടിക്കുന്ന തോല്‍വി. 27ാം റൗണ്ട് മല്‍സരത്തില്‍ ബേണ്‍ലിയാണ് 2-1ന് ടോട്ടനമിനെ ഞെട്ടിച്ചത്. ക്രിസ് വുഡ്, ആഷ്‌ലി ബാര്‍നസ് എന്നിവരാണ് ബേണ്‍ലിക്കു വേണ്ടി ലക്ഷ്യംകണ്ടത്. ടോട്ടനമിന്റെ ഏക ഗോള്‍ ഹാരി കെയ്‌നിന്റെ വകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ന്യൂകാസില്‍ 2-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും ക്രിസ്റ്റല്‍ പാലസ് 4-1ന് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പ്പിച്ചു.

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടിനൊപ്പമെത്തി. 23ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 1-0ന് ഹെര്‍ത്തയെ പരാജയപ്പെടുത്തുകയായിരുന്നു. 62ാം മിനിറ്റില്‍ ജാവി മാര്‍ട്ടിനെസാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. 23 മല്‍സരങ്ങളില്‍ 51 പോയിന്റുമായി ലീഗില്‍ രരണ്ടാം സ്ഥാനത്താണ് ബയേണ്‍. ഒരു മല്‍സരം കുറച്ചു കളിച്ച ഡോട്മുണ്ടിനും 51 പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ അവര്‍ ലീഗില്‍ തലപ്പത്ത് തുടരുകയാണ്.

tottanam

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി കുതിപ്പ് തുടരുകയാണ്. 25ാം റൗണ്ട് മല്‍സരത്തില്‍ പിഎസ്ജി 3-0ന് നിമസിനെ തകര്‍ക്കുകയായിരുന്നു. ഗോളടി മികവ് തുടരുന്ന കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോളുമായി പിഎസ്ജിയുടെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് ലീഗില്‍ എംബാപ്പെയുടെ ഗോള്‍നേട്ടം ഇതോടെ 50 ആയി. ക്രിസ്റ്റഫര്‍ കുന്‍കുവാണ് പിഎസ്ജിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ഇറ്റാലിയന്‍ ലീഗില്‍ റോമ 3-2ന് ഫ്രോസിനോനിനെ പരാജയപ്പെടുത്തി. ഇരട്ട ഗോള്‍ നേടിയ എഡിന്‍ സെക്കോയാണ് റോമയുടെ ഹീറോ.

Story first published: Sunday, February 24, 2019, 12:52 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+