Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഘാന വീണ്ടും നാലാമന്‍, ബുര്‍കിന ഫാസോക്ക് മുന്നില്‍ കാലിടറി !

ലെബ്രിവിലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ബുര്‍കിന ഫാസോ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്ലേ ഓഫില്‍ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബുര്‍കിന ഫാസോ ആഫ്രിക്കന്‍ ഫുട്‌ബോളിലെ മൂന്നാമനായി മാറിയത്. എണ്‍പത്തൊമ്പതാം മിനുട്ടില്‍ അലെന്‍ ട്രോറെയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ആയിരുന്നു ജയം. ട്രോറെയുടെ ഇടങ്കാലനടി ഘാന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി.

കഴിഞ്ഞ നാല് നാഷന്‍സ് കപ്പില്‍ ഘാന മൂന്നാം തവണയാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2013 റണ്ണേഴ്‌സപ്പായ ബുര്‍കിന ഫാസോ ഇത്തവണ ഗംഭീര ഫോമിലായിരുന്നു. ഫൈനലിസ്റ്റുകളായ ഈജിപ്തിനെ അടിമുടി വിറപ്പിച്ചതിന് ശേഷമാണ് സെമിയില്‍ കീഴടങ്ങിയത്.

afcon2017

ഷൂട്ടൗട്ടിലാണ് ബുര്‍കിന ഫാസോ സെമിയില്‍ ഈജിപ്തിനോട് അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റിലെ മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപര്‍ ചൂണ്ടിക്കാണിക്കുന്നത് ബുര്‍കിന ഫാസോയെയാണ്. ഫൈനലില്‍ കാമറൂണും ഈജിപ്തും ഏറ്റുമുട്ടും.

Story first published: Sunday, February 5, 2017, 13:45 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+