Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിനെ നാണം കെടുത്തിയ ബയേണിനെ ഹെര്‍ത ബെര്‍ലിന്‍ കസ്റ്റഡിയിലെടുത്തു, ലെവന്‍ഡോസ്‌കിയുള്ളത് കൊണ്ട് ജാമ്യം കിട്ടി !!

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് ഇഞ്ചുറി ടൈമില്‍ സമനിലയുമായി രക്ഷപ്പെട്ടു. എവേ മത്സരത്തില്‍ ഹെര്‍ത ബെര്‍ലിനോട് 1-1ന് സമനിലയെടുത്തത് റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഗോളില്‍. അതേ സമയം ബൊറൂസിയ ഡോട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വോള്‍സ്ബര്‍ഗിനെ തകര്‍ത്തു. വെര്‍ഡര്‍ ബ്രമെന്‍, ടി എസ് ജി ഹോഫെന്‍ഹെയിം ഇന്‍ഗോസ്റ്റാഡ് ക്ലബ്ബുകളും ജയം കണ്ടു.

ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ബെര്‍ലിന്‍ ക്ലബ്ബ് ഇഞ്ചുറി ടൈമിലെ ആറാം മിനുട്ടിലാണ് സമനില വഴങ്ങിയത്. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ടോ ലെവന്‍ഡോസ്‌കിയാണ് ബയേണിന് ആവേശകരമായ സമനില ഗോളൊരുക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആഴ്‌സണലിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബയേണ്‍ കളിക്കാനിറങ്ങിയത്. എന്നാല്‍, എവേ മാച്ചില്‍ നിറം മങ്ങി.

herthaberlin

21 മത്സരങ്ങളില്‍ 50 പോയിന്റുള്ള ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ആര്‍ ബി ലൈപ്ഷിഷിന് 42 പോയിന്റാണുള്ളത്. 21 മത്സരങ്ങളില്‍ ബൊറൂസിയ ഡോട്മുണ്ട് 37 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. 37 പോയിന്റുമായി ഹോഫെന്‍ഹെയിം നാലാം സ്ഥാനത്തും. ഹെര്‍ത ബെര്‍ലിന്‍ ഇരുപത്തൊന്നാം മിനുട്ടില്‍ ഇബിസെവിചിന്റെ ഗോളില്‍ ബയേണിനെ ഞെട്ടിച്ചു.

ഗോള്‍ നില

ഹെര്‍ത ബെര്‍ലിന്‍ 1-1 ബയേണ്‍ മ്യൂണിക്

മെയിന്‍സ് 05 0-2 വെര്‍ഡര്‍ ബ്രെമന്‍

ഡോട്മുണ്ട് 3-0 വുള്‍സ്ബര്‍ഗ്

ഫ്രാങ്ക്ഫര്‍ട് 0-2 ഇന്‍ഗോസ്റ്റാഡ്

ഹോഫെന്‍ഹെയിം 2-0 ഡാംസ്റ്റാഡ്

ഹാംബര്‍ഗര്‍ എസ് വി 2-2 ഫ്രീബര്‍ഗ്‌

Story first published: Sunday, February 19, 2017, 12:53 [IST]
Other articles published on Feb 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+