മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് ഹോം മാച്ചില്‍ 2-2ന് മെയിന്‍സിനോട് സമനിലയുമായി മുഖം രക്ഷിച്ചു. മൂന്നാം മിനുട്ടില്‍ കിര്കിച് പെരെസിലൂടെ ലീഡെടുത്ത മെയിന്‍സ് നാല്പതാം മിനുട്ടില്‍ ബ്രോസിങ്കിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് വര്‍ധിപ്പിച്ചു.
ഇതിനിടെ പതിനാറാം മിനുട്ടില്‍ ആര്യന് റോബനിലൂടെ ബയേണ്‍ സമനിലയെടുത്തിരുന്നു. ആദ്യപകുതിയില്‍ 1-2ന് മെയിന്‍സ് മുന്നിട്ട് നിന്നു. എഴുപത്തിമൂന്നാം മിനുട്ടില്‍ തിയഗോ അല്‍കന്റാരയുടെ ഗോളില്‍ ബയേണ്‍ തോല്‍വി ഒഴിവാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡിനോട് തോറ്റ് സെമിഫൈനല്‍ കാണാതെ പുറത്തായ ബയേണിന് ബുണ്ടസ് ലിഗയിലെ സമനില തോല്‍വിക്ക് സമാനമാണ്. ചൊവ്വാഴ്ച ജര്‍മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് സെമിഫൈനലില്‍ ബൊറുസിയ ഡോട്മുണ്ടിനെ നേരിടാനിരിക്കുകയാണ്.
പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
ബയേണ്‍ മ്യൂണിക് 30 70
ആര് ബി ലൈപ്ഷിഷ് 29 61
ബൊറുസിയ ഡോട്മുണ്ട് 30 56
ഹോഫെന്‍ഹെയിം 30 55
ഹെര്‍ത ബെര്‍ലിന്‍ 30 46
ഗോള്‍ നില...
ബയേണ്‍ 2-2 മെയിന്‍സ്
ഫ്രാങ്ക്ഫര്‍ട്ട് 3-1 എഫ് സി ഓഗ്സ്ബര്‍ഗ്
ഇന്ഗോസ്റ്റാഡ് 2-4 വെര്‍ഡര്‍ ബ്രെമന്
ഹാംബര്‍ഗര്‍ എസ് വി 1-2 ഡാംസ്റ്റാഡ്
ഹെര്‍ത ബെര്‍ലിന്‍ 1-0 വോള്‍സ്ബര്‍ഗ്
ഗ്ലാഡ്ബാച് 2-3 ബൊറുസിയ ഡോട്മുണ്ട്