Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറു ഗോളിന്റെ വമ്പന്‍ ജയവുമായി ബയേണ്‍, ഡോട്ട്മുണ്ടിനും ജയം; പിഎസ്ജി മുന്നോട്ട്

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ ജയം. ഹോഫെന്‍ഹെയ്മിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. സെര്‍ജി നാബ്രി(2), കിമ്മിച്ച്(7), സിര്‍ക്‌സീ(15), കൗടീന്യോ(33, 47), ഗോട്‌സ്‌ക(62) എന്നിവര്‍ ഗോള്‍ നേടി. ജയത്തോടെ 24 കളികളില്‍നിന്നും 52 പോയന്റുമായി ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 23 കളികളില്‍നിന്നും 48 പോയന്റുള്ള ലെയ്പ്‌സിഗ് ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മത്സരഫലങ്ങള്‍, മെയ്ന്‍സ് 2-0 പാഡെര്‍ബോണ്‍, ബൊറൂസിയ ഡോട്ട്മുണ്ട് 1-0 ഫ്രെയ്ബര്‍ഗ്, ഔസ്ബര്‍ഗ് 2-3 ഗ്ലാഡ്‌ബെഷ്, കോളിന്‍ 3-0 ഷാല്‍ക്കെ.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയം സ്വന്തമാക്കി. ഡിജോണിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സരാബിയ(3), എംബാപ്പെ(74, 90+1), ഇക്കാര്‍ഡി(76) എന്നിവരാണ് സ്‌കോറര്‍മാര്‍. ലീഗില്‍ 27 കളികളില്‍നിന്നും 68 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27 കളികളില്‍നിന്നും 55 പോയന്റുള്ള മാഴ്‌സലെ ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മത്സരഫലങ്ങള്‍, അമിന്‍സ് 0-1 മെറ്റ്‌സ്, ബ്രെസ്റ്റ് 0-1 ആന്‍ഗേഴ്‌സ്, മൊണാക്കോ 1-1 റീംസ്, മോണ്ട്പില്ലിയര്‍ 3-0 സ്ട്രാസ്ബര്‍ഗ്, ടൗളൗസ് 0-2 റെന്നസ്.

bayernmunich

ഇറ്റാലിയന്‍ സീരി എ യില്‍ ലാസിയോ 2-0ത്തിന് ബൊളോഗനയെ തോല്‍പ്പിച്ചു. നാപ്പോളി 2-1ന് ടൊറീനോയേയും മറികടന്നു. ജയത്തോടെ ലാസിയോ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 26 കളികളില്‍നിന്നും 62 പോയന്റുമായാണ് ടീം സീസണില്‍ ആദ്യമായി തലപ്പത്തെത്തിയത്. 25 കളികളില്‍നിന്നും 60 പോയന്റുള്ള യുവന്റസ് ആണ് രണ്ടാം സ്ഥാനത്ത്. സ്പാനിഷ് ലാ ലീഗയില്‍ ഐബര്‍ 3-0ത്തിന് ലെവാന്റെയേയും വലന്‍സിയ 2-1ന് റിയല്‍ ബെറ്റിസിനേയും തോല്‍പ്പിച്ചു. ലെഗാനെസും 1-1 ആല്‍വെസും, ഗ്രാനാഡയും 0-0 സെല്‍റ്റ ഡി വിഗോയും സമനിലയില്‍പിരിഞ്ഞു. ലീഗില്‍ 25 കളികളില്‍നിന്നും 55 പോയന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. 25 കളികളില്‍നിന്നും 53 പോയന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.

Story first published: Sunday, March 1, 2020, 9:26 [IST]
Other articles published on Mar 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+