മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഉറക്കം കെടുത്തിക്കൊണ്ട് ആര്‍ ബി ലൈപ്ഷിഷ് വിജയ കഥ തുടരുന്നു. മൂന്നാം മിനുട്ടില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനിയുടെ അത്ഭുത ടീമിന്റെ മുന്നേറ്റം.
ആറാം മിനുട്ടില്‍ കോമ്പര്‍ ലീഡ് നേടി. ആദ്യപകുതിക്ക് പിരിയാനിരിക്കെ വെര്‍നറിലൂടെ രണ്ടാം ഗോള്‍. അറുപത്തേഴാം മിനുട്ടില്‍ വെലേയോയുടെ സെല്‍ഫ് ഗോള്‍. അതോടെ ഫ്രാങ്ക്ഫര്‍ട്ടിന്റെ പതനം പൂര്‍ത്തിയായി.

ലീഗ് ടേബിളില്‍ പതിനേഴ് മത്സരങ്ങളില്‍ മുപ്പത്തൊമ്പത് പോയിന്റുമായി ലൈപ്ഷിഷ് രണ്ടാം സ്ഥാനത്തുണ്ട്. നാല്‍പ്പത്തിരണ്ട് പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്. മുപ്പത്തൊന്ന് പോയിന്റുള്ള ഹോഫെന്‍ഹെയിമാണ് മൂന്നാംസ്ഥാനത്ത്.
അജയ്യരായി ഹോഫെന്‍ഹെയിം..
യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ സീസണില്‍ അജയ്യരായി മുന്നേറുന്ന ഏക ടീം ഹോഫെന്‍ഹെയിമാണ്. പതിമൂന്നാം സ്ഥാനക്കാരായ ഓഗ്‌സ്ബര്‍ഗിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹോഫെന്‍ഹെയിമിന്റെ ജയം.
ടോപ് സ്‌കോററായ സാന്‍ഡ്രോ വാഗ്നര്‍ സീസണിലെപത്താം ഗോള്‍ നേടി. മുന്‍ ലെസ്റ്റര്‍ സിറ്റിസ്‌ട്രൈക്കര്‍ ആന്ദ്രെ ക്രമാരിചാണ് രണ്ടാം ഗോള്‍ നേടിയത്.

ഗോള്‍ നില
ആര്‍ ബി ലൈപ്ഷിഷ് 3-0 ഫ്രാങ്ക്ഫര്‍ട്ട്
എഫ് സി ഓഗ്‌സ്ബര്‍ഗ് 0-2 ടി എസ് ജി ഹോഫെന്‍ഹെയിം
ഷാല്‍ക്കെ 1-0 എഫ് സി ഇന്‍ഗോസ്റ്റാഡ്
ഡര്‍മാസ്റ്റാഡ് 98 0-0 ബൊറുസിയ ഗ്ലാഡ്ബാച്
വെര്‍ഡര്‍ ബ്രെമന്‍ 1-2 ബൊറുസിയ ഡോട്മുണ്ട്
വിഎഫ്എല്‍ വൂള്‍സ്ബര്‍ഗ് 1-0 ഹാംബര്‍ഗ് എസ് വി