Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: അടുത്ത തവണ കപ്പടിക്കുമോ? പുതിയ കോച്ച് ഷറ്റോരി പറയുന്നത്... ലക്ഷ്യം മറ്റൊന്ന്

കൊച്ചി: ഐഎസ്എല്ലിന്റെ അവസാന രണ്ടു സീസണുകളും ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി പ്ലേഓഫ് വരെയെത്തിച്ച പരിശീലകന്‍ ഈല്‍ക്കോ ഷറ്റോരിയെ ദിവസങ്ങള്‍ക്കു മുമ്പ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ കോച്ചാക്കിയിരുന്നു. എന്നാല്‍ അടുത്ത തവണ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഷറ്റോരി നല്‍കുന്നത്.

blasters

സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയെന്നത് അത്ര എളുപ്പമല്ലെന്നും അത്തരമൊരു സംഘത്തെ വാര്‍ത്തെടുക്കാന്‍ സമയം വേണ്ടി വരുമെന്നും ഡച്ചുകാരനായ ഷറ്റോരി വ്യക്തമാക്കി. കഴിഞ്ഞ സീസണിനു മുമ്പ് നോര്‍ത്ത് ഈസ്റ്റിന്റെ കോച്ചായി ചുമതലയേറ്റെടുത്ത ശേഷവും താന്‍ ഇതു തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയപ്പോഴും ഇതു തന്നെയാണ് ആവര്‍ത്തിക്കാനുള്ളത്. ഐഎസ്എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ തവണ ടീം തകര്‍ച്ചയിലേക്കു വീണു. ഇതില്‍ നിന്നും കരകയറുകയാണ് ഇനി ലക്ഷ്യമെന്നും ഷറ്റോരി വിശദമാക്കി.

പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ മികച്ച പൊസിഷനില്‍ ഫിനിഷ് ചെയ്യിക്കുകയാണ് ലക്ഷ്യം. കിരീടം നേടുന്നതിനേക്കാളുപരി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മികച്ചൊരു ടീമിനെയുണ്ടാക്കുന്നതിനാണ് അടുത്ത സീസണില്‍ മുന്‍തൂക്കം നല്‍കുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 25, 2019, 15:03 [IST]
Other articles published on May 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+