For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ് സമാപിച്ചതിന് തൊട്ടുപിന്നാലെ ബ്രൈറ്റന്‍ പരിശീലകനെ പുറത്താക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയന്‍ ടീമിന്റെ പരിശീലകന്‍ ക്രിസ് ഹുട്ടനെ പുറത്താക്കി. തരംതാഴ്ത്തലില്‍ നിന്നും ടീം കഷ്ടിച്ച് രക്ഷപ്പെട്ടതിന് പിന്നാലെയാണ് പരിശീലകന്റെ സ്ഥാനം തെറിച്ചത്. തരംതാഴ്ത്തപ്പെട്ട കാര്‍ഡിഫിന് 34ഉം ബ്രൈറ്റന് 36 ഉം പോയന്റാണ് സീസണില്‍ ആകെ ലഭിച്ചത്. കാര്‍ഡിഫ്, ഫുള്‍ഹാം, ഹണ്ടേഴ്‌സ്ഫീല്‍ഡ് ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു.

chris-hughton

പരിശീലകനെ പുറത്താക്കാനുള്ള തീരുമാനം ഏറ്റവും വിഷമംപിടിച്ചതാണെന്ന് ടീമിന്റെ ഉടമസ്ഥന്‍ ടോമി ബ്ലൂം പറഞ്ഞു. എന്നാല്‍, അത്തരമൊരു തീരുമാനം എടുക്കാതിരിക്കാന്‍ കഴിയില്ല. പ്രീമിയര്‍ ലീഗിന്റെ രണ്ടാം പകുതി തങ്ങള്‍ അതീവ ദുഷ്‌കരമായാണ് കടന്നുപോയതെന്നും ടോമി വ്യക്തമാക്കി. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നാണ് ടീം തോറ്റത്.

പ്രീമിയര്‍ ലീഗിന്റെ ആദ്യപകുതി ബ്രൈറ്റന്‍ മോശമില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഒടുവിലത്തെ 23 കളികളില്‍ ആകെ മൂന്നു മത്സരങ്ങളാണ് ടീം ജയിച്ചത്. ഒരുപക്ഷെ ടീം തരംതാഴ്ത്തപ്പെടുമായിരുന്നെന്ന ഭീതി മാനേജ്‌മെന്റിനുണ്ടായിരുന്നു. എന്നാല്‍, മറ്റു ടീമുകള്‍ കൂടുതല്‍ മോശം പ്രകടനം പുറത്തെടുത്തത് ബ്രൈറ്റന് നേട്ടമായി. ഇതോടെ തുടര്‍ച്ചയായ മൂന്നാമത്തെ സീസണിലും ടീമിന് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരവും തെളിഞ്ഞു.

Story first published: Monday, May 13, 2019, 16:47 [IST]
Other articles published on May 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+