Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍താരം സ്റ്റര്‍ലിങിനെ വിടാതെ ലിവര്‍പൂള്‍

ലണ്ടന്‍: സമകാലീന ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരില്‍ ഒരാളായ റഹിം സ്റ്റര്‍ലിങിനെ ടീമില്‍ നിന്നും പുറത്തുപോകാന്‍ അനുവദിക്കാതെ ലിവര്‍പൂള്‍. യുവതാരത്തെ ഏതുവിധേനയും ടീമില്‍ നിലനിര്‍ത്താനാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ ശ്രമം. ടീം വിടുകയാണെന്ന് സ്റ്റര്‍ലിങിന്റെ മാനേജര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

വമ്പന്‍ ഓഫറുകളുമായി മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ ടീമുകള്‍ റഹീമിന് പിന്നാലെയുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോള്‍ സീസണ്‍ ഈ മാസത്തോടുകൂടി അവസാനിക്കും. ഇതിന് പിന്നാലെ സ്റ്റര്‍ലിങിന്റെ ഏജന്റ് മറ്റു ടീമുകളുമായി ചര്‍ച്ചനടത്താന്‍ ഒരുങ്ങവെ വന്‍ തുക പ്രതിഫലം നല്‍കി താരത്തെ ടീമില്‍ തന്നെ നിലനിര്‍ത്തണമെന്ന് കോച്ച് ബ്രണ്ടന്‍ റോഡ്‌ജേഴ്‌സ് ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചു.

raheem-sterling

ആഴ്ചയില്‍ 9,00,000 പൗണ്ട് നല്‍കി സ്റ്റര്‍ലിങുമായുള്ള കരാര്‍ പുതുക്കാനാണ് ഇപ്പോള്‍ ലിവര്‍പൂളിന്റെ ശ്രമം. അടുത്ത ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിയാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്താണ് ലിവര്‍പൂള്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ടീമന് മികച്ച സ്‌ട്രൈക്കറുടെ അഭാവം നേരിടുമ്പോഴാണ് സ്റ്റര്‍ലിങിന്റെ കൂടുമാറ്റവും.

സ്റ്റര്‍ലിങ് ടീം വിടുകയാണെന്ന സൂചന നല്‍കിയിതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ലിവര്‍പൂള്‍ ആരാധകര്‍ അദ്ദേഹത്തെ കൂവിവിളിച്ചിരുന്നു. ഇത് താരത്തെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പ്രശ്‌നങ്ങള്‍ സ്റ്റര്‍ലിങുമായി ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാനാണ് ശ്രമമെന്ന് കോച്ച് സൂചന നല്‍കി. റഹീം ടീമില്‍ അസുന്തഷ്ടനാണെന്ന് താന്‍ കരുതുന്നില്ലെന്നും അടുത്തതവണയും റഹീം ലിവര്‍പൂള്‍ ജഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Saturday, May 23, 2015, 10:49 [IST]
Other articles published on May 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+