
പരാജയങ്ങളുടെ പരാജയം
നിരാശയായ ഒരു ബ്രസീല്‍ ആരാധകയുടെ മുഖമായിരുന്നു ഗസെറ്റ ഡോ പോവോ എന്ന പത്രത്തിന്റെ ഒന്നാം പേജ് ചിത്രം. എ ഡെറോറ്റ ഡാസ് ഡെറോറ്റ... പരാജയങ്ങളുടെ പരാജയം എന്ന് തലക്കെട്ട്.

അതൊരു ദുസ്വപ്‌നമായിരുന്നില്ല
അതൊരു ദു:സ്വപ്‌നമായിരുന്നില്ല, യാഥാര്‍ത്ഥ്യമായിരുന്നു. ഒ പോവോ എന്ന പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെ.

നൂറ്റാണ്ടിന്റെ അപമാനം
ഒരു നൂറ്റാണ്ടിനിടെ ബ്രസീല്‍ നേരിട്ട ഏറ്റവും വലിയ അപമാനം എന്നാണ് സാവോ പോളോയില്‍ നിന്ന് പുറത്തിറങ്ങുന്ന അഗോറ എന്ന പത്രം പരാജയത്തെ വിശേഷിപ്പിച്ചത്.

കൂട്ടക്കൊല
ജര്‍മനിയോട് തങ്ങളുടെ ടീം 7-1 ന് തോറ്റപ്പോള്‍ പൊട്ടിക്കരയുന്ന ആരാധകരുടെ കുറേയേറെ ചിത്രങ്ങള്‍. അതായിരുന്നു കോപ അഗെസറ്റ എന്ന പത്രത്തിന്റെ ഒന്നാം പേജില്‍ ഉണ്ടായിരുന്നത്. കൂട്ടക്കുരുതി എന്നായിരുന്നു തലക്കെട്ട്.

അപമാനം
ഒലിബറാല്‍ എത്ര പത്രം ഇങ്ങനെ എഴുതി.. 7-1 അപമാനം. ഡേവിഡ് സൂയിസിനെ സമാശ്വസിപ്പിക്കുന്ന സില്‍വയുടെ ചിത്രവും ആഘോഷിക്കുന്ന മുള്ളറുടെ ചിത്രവും ഇവര്‍ ഒന്നാം പേജില്‍ കൊടുത്തിട്ടുണ്ട്.

നാണം കെട്ട തോല്‍വി
നാണം കെട്ട തോല്‍വി എന്നായിരുന്നു സീറോ ഹോറ പത്രം കൊടുത്ത തലക്കെട്ട്.

അനശ്വരമായ നാണക്കേട്
അനശ്വരമായ ഒരു നാണക്കേട് എന്നായിരുന്നു കോറിയോ ബ്രസീലിയെന്‍സ് എന്ന പത്രം ഒന്നാം പേജില്‍ കൊടുത്ത തലക്കെട്ട്.

വീണ്ടും അപമാനം
ബ്രസീലിലെ മിക്ക പത്രങ്ങളും ഉപയോഗിച്ച് ഈ വാക്കാണ്... അപമാനം. താഴെക്കിടന്ന് പൊട്ടിക്കരയുന്ന ഓസ്‌കാറിന്റെ ചിത്രമാണ് കോമെസിയോ എന്ന പ്ത്രം ഒന്നാം പോജില്‍ കൊടുത്തത്.

നാണക്കേടിന്റെ നാണക്കേട്
നാണക്കേടിന്റെ നാണക്കേട് എന്നാണ് നോട്ടീസിയ അഗോറ എന്ന പത്രം തലക്കെട്ട് കൊടുത്തത്. ഗോളി ജൂലിയോ സീസറും, പ്രതിരോധനിരയിലെ താരം ഡേവിഡ് ലൂയിസും ഒരുമിച്ച് നിന്ന് വിഷമിക്കുന്നതിന്റെ ചിത്രവും ഒന്നാം പേജില്‍ ഇടം നേടി.

നാട്ടിലെ നാണക്കേട്
ഒന്നാം പേജില്‍ സ്‌കൊളാരിയുടെ ചിത്രം കൊടുത്ത പത്രങ്ങള്‍ ബ്രസീലില്‍ അപൂര്‍വമായിരുന്നു. ഒ എസ്റ്റാഡോ ഡി സാവോ പോളോ എന്ന പത്രം കൊടുത്തത് മുഖം മറച്ച് നില്‍ക്കുന്ന സ്‌കൊളാരിയെ . നാട്ടിലെ നാണക്കേടെന്ന് തലക്കെട്ട്.

ചരിത്രത്തിലെ നാണക്കേട്
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയെന്നായിരുന്നു സാന്റമറിയയില്‍ നിന്ന പുറത്തിറങ്ങുന്ന ഡയറിയോ പരാജയത്തെ വിശേഷിപ്പിച്ചത്.

ഇരുട്ടിലെ ആ ദൃശ്യം
സ്റ്റേഡിയത്തിനുള്ളിലെ സ്‌കോര്‍ ബോര്‍ഡ്... പൂര്‍ണമായി ഇരുട്ടില്‍ തെളിഞ്ഞ് നില്‍ക്കുന്ന ആ ബോര്‍ഡിന്റെ ചിത്രം മാത്രമായിരുന്നു മെട്രോ പത്രത്തിന്റെ ഒന്നാം പേജില്‍.

ഹിസ്റ്റോറിക്കല്‍ പഞ്ചര്‍
ബ്രസീലിനെ ജര്‍മനി ശരിക്കും പഞ്ചറാക്കി. കാറ്റ് പോയ ഒരു ബ്രസൂക്കയുടെ ചിത്രം... ചരിത്രമായ പഞ്ചര്‍ എന്ന തലക്കെട്ട്. ഇത്രമാത്രമേ ുണ്ടായിരുന്നുള്ളൂ ഒ പോപ്പുലര്‍ എന്ന പത്രത്തിന്റെ ഒന്നാം പേജില്‍.

എന്ത് പറയാന്‍
ഒറ്റ കളിയില്‍ ഏഴ് ഗോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു ഗോളി. പ്രീക്വാര്‍ട്ടറില്‍ ടീമിനെ വിജയപ്പിച്ച ഗോളി. ഇത് രണ്ടും ജൂലിയസ് സീസറാണ്. ആ സീസര്‍ ഇനി എന്ത് പറയാന്‍.

ആറെന്നത് സ്വപ്നം, ഏഴെന്നത് ദു:സ്വപ്‌നം
ആറാം ലോകകപ്പ് കിരീടം ലക്ഷ്യം വച്ചാണ് ബ്രസീല്‍ കളിക്കാനിറങ്ങിയ്ത. എന്നാല്‍ ഏഴ് ഗോളുകള്‍ എന്ന ദുരന്തമാണ് സെമിഫൈനലില്‍ ബ്രസീലിന് നേരിടേണ്ടി വന്നത്. ആറെന്നത് സ്വപ്നം, ഏഴെന്നത് ദു:സ്വപ്‌നം- ഡയറിയോ ഗുച്ചോ എന്ന പത്രത്തിന്റെ ഒന്നാം പേജ് ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications














