Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ ലോകകപ്പ് ജേതാവ് ലൂസിയോ ഫുട്‌ബോളില്‍നിന്നും വിരമിച്ചു

സാവോ പോളോ: ബ്രസീലിനായി ലോകകപ്പ് നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രതിരോധനിര കളിക്കാരന്‍ ലൂസിയോ പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചു. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ പ്രതിരോധത്തിന്റെ അമരക്കാരനായിരുന്നു ലൂസിയോ. പിന്നീട് ഇന്റര്‍മിലാന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതിലും ലൂസിയോ നിര്‍ണായക പങ്കുവഹിച്ചു. രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറിന് ശേഷം 41-ാം വയസിലാണ് ലൂസിയോ വിരമിക്കുന്നത്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഇന്റര്‍നാഷണലിനുവേണ്ടി 1997ല്‍ കളി തുടങ്ങിയ താരം മറ്റൊരു ബ്രസീല്‍ ടീം ബ്രസീലിയന്‍സിനുവേണ്ടിയാണ് അവസാന രണ്ടുവര്‍ഷം ബൂട്ടുകെട്ടിയത്. 2001-02 സീസണില്‍ ബയര്‍ലെവര്‍കുസനിലെത്തിയതോടെയാണ് താരത്തിന്റെ കരിയറില്‍ ഉയര്‍ച്ച തുടങ്ങിയത്. 2004ല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. മൂന്നുതവണ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ടീമിനൊപ്പമുണ്ടായിരുന്നു. 2009ലാണ് ബയേണ്‍ വിടുന്നത്.

lucio

ബയേണില്‍നിന്നും പിന്നീട് ഇന്റര്‍മിലാനിമെത്തി. ഇന്ററിനൊപ്പം ഒരുതവണ ചാമ്പ്യന്‍സ് ലീഗ്, സീരി എ കിരീടം, രണ്ട് ഇറ്റാലിയന്‍ കപ്പ് എന്നിവയില്‍ പങ്കാളിയായി. 2012ല്‍ യുവന്റസിലെത്തിയെങ്കിലും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചില്ല. ഇവിടെനിന്നുമാണ് ബ്രസീലിലേക്ക് തിരിച്ചുപോകുന്നത്. തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകത നിരഞ്ഞ ദിവസമാണിതെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂസിയോ പറഞ്ഞു. അഭിമാനത്തോടെയാണ് ബൂട്ടഴിക്കുന്നത്. കരിയറില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി ലൂസിയോ അറിയിച്ചു.

Story first published: Thursday, January 30, 2020, 10:46 [IST]
Other articles published on Jan 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+