ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ രണ്ട് കാമുകിമാരെ ഒരേസമയത്ത് വിവാഹം ചെയ്യുന്നു
റിയോ ഡി ജനീറോ: ബ്രീസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ ഒരേ സമയത്ത് രണ്ട് കാമുകിമാരെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്തില്‍ നടക്കുന്ന ചടങ്ങില്‍ കാമുകിമാരായ പ്രിസില്ല കോയ്‌ലോ, ബിയാട്രിസ് സൗസ എന്നിവരെയാണ് റൊണാള്‍ഡീന്യോ ജീവിത സഖിമാരാക്കുന്നത്.
2016 മുതലാണ് താരം ബിയാട്രിസ് സൗസയുമായി പ്രണയത്തിലാകുന്നത്. ഇതോടൊപ്പം പ്രിസില്ലയമായുള്ള പ്രണയവും തുടര്‍ന്നു. രണ്ട് കാമുകിമാരും രമ്യതയോടെ കഴിയാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് മുന്‍ ബാഴ്‌സതാരം വിവാഹം കഴിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. റിയോയില്‍ ആയിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്നും ഒരു ബ്രസീലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരിയിലാണ് റൊണാള്‍ഡോ ഇരുവരോടും വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിനുശേഷം ഇവര്‍ക്ക് വിവാഹ മോതിരം അണിയിക്കുകയും ചെയ്തു. രണ്ടുപേര്‍ക്കും ഒരേ സമ്മാനങ്ങളും പോക്കറ്റ് മണിയും നല്‍കാനും താരം മടിക്കാറില്ല. ഇതാദ്യമായിട്ടാണ് ഒരു മുന്‍ ലോക ഫുട്‌ബോളര്‍ ഒരേ സമയം രണ്ടുപേരെ വിവാഹം ചെയ്യുന്നത്.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് റൊണാള്‍ഡീന്യോ വിലയിരുത്തപ്പെടുന്നത്. കേളീമികവുകൊണ്ട് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ റൊണാള്‍ഡോയുടെ കളിക്കളത്തിന് പുറത്തെ കഥകള്‍ അത്ര നല്ലതല്ല. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗവുമായിരുന്നു റൊണാള്‍ഡീന്യോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications