Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം

കൊല്‍ക്കത്ത: മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഊഷ്മള സ്വീകരണം. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ പെലെ താജ് ബംഗാള്‍ ഹോട്ടലിലാണ് വിശ്രമിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കും. രാവിലെ മാധ്യമങ്ങളെ കാണുന്നുണ്ട്.

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍, മുഖ്യമന്ത്രി മമത ബാനര്‍ജി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തുടങ്ങിയ നിരവധി പ്രമുഖരുമായി കൂടിക്കാഴ്ചയും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പെലെ എന്ന തീമില്‍ നടക്കുന്ന ഭക്ഷ്യോത്സവവും, സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നതും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

pele

ചൊവ്വാഴ്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ളാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ മത്സരം കാണാന്‍ പെലെ എത്തുമെന്നാണ് സൂചന. 1977ല്‍ പെലെ കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയിരുന്നു. അന്ന് തന്റെ ടീമായിരുന്ന ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമിനെതിരെ കളിച്ച മോഹന്‍ബഗാന്‍ താരങ്ങളുടെ ആദരച്ചടങ്ങും നടക്കുന്നുണ്ട്.

38 വര്‍ഷങ്ങള്‍ക്കുശേഷമാണ് പെലെ വീണ്ടും ഇന്ത്യയില്‍ എത്തുന്നത്. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നതുകൊണ്ടുതന്നെ പെലെയുടെ വരവ് ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ മുന്‍കൈ എടുത്താണ് പെലെയെ വീണ്ടും കൊല്‍ക്കത്തയില്‍ എത്തിച്ചത്.

Story first published: Monday, October 12, 2015, 8:58 [IST]
Other articles published on Oct 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+