Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെലിപെ മാസ ഫോര്‍മുല വണ്ണില്‍ നിന്നും വിരമിക്കുന്നു

ബ്രസീലിയ: സീസണ്‍ അവസാനിക്കുന്നതോടെ ഫോര്‍മുലാ വണ്ണില്‍ നിന്നു വിരമിക്കുമെന്ന് ബ്രസീലിയന്‍ കാറോട്ടക്കാരനായ ഫെലിപെ മാസ അറിയിച്ചു. മോന്‍സയില്‍ ഇറ്റാലിയന്‍ ഗ്രാന്‍പി മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 35കാരന്‍ തന്റെ തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഫോര്‍മുലാ വണ്ണില്‍ കാറോട്ടുന്നുണ്ട്. ഇതെന്റെ അവസാന സീസണാണ്. അടുത്ത എട്ടുമത്സരങ്ങളും ശരിയ്ക്കും ആസ്വദിക്കണം-സിന്‍ഹ്വ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

felipemassa

2006ലാണ് മെസ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 11 ഗ്രാന്‍പ്രി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഹങ്കേറിയന്‍ ഗ്രാന്‍പ്രി യോഗ്യതാറൗണ്ടില്‍ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട ചരിത്രവും മെസയ്ക്ക് പറയാനുണ്ട്.

ആദ്യം ഫെരാരിയുടെ ഡ്രൈവറായിരുന്നെങ്കിലും പിന്നീട് 2014ല്‍ വില്യംസിലേക്ക് കൂടുമാറി. 13 റേസുകളില്‍ നിന്നും 39 പോയിന്റുമായി ഇപ്പോള്‍ പത്താം സ്ഥാനത്താണ് മെസയുടെ സ്ഥാനം.

Story first published: Friday, September 2, 2016, 17:31 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+