നാഗ്ജി ഫുട്‌ബോള്‍: ബ്രസീലിയന്‍ ടീം അത്‌ലറ്റികോ പെരാനന്‍സ് സെമിയില്‍
കോഴിക്കോട്: നാഗ്ജി ഫുട്‌ബോളില്‍ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റികോ പെരാനന്‍സ് സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ റോമാനിയന്‍ ക്ലബ്ബായ റാപ്പിഡ് ബുക്കാരസ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് പെരാനന്‍സ് സെമിയില്‍ കടന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന അവകാശവുമായി കളിക്കാനിറങ്ങിയ ബുക്കാരസ് എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
അത്യന്തം വിരസമായിരുന്നു ആദ്യ പകുതി. പന്ത് ഏറെനേരവും ബുക്കാറസ്സിന്റെ കൈവശമായിരുന്നെങ്കും ഭാവനാ പൂര്‍ണ്ണമായ നീക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ ടീം തന്ത്രം മാറ്റി ആക്രമിച്ച് കളിച്ചു. അതിനുള്ള ഫലം അവര്‍ക്ക് കിട്ടുകയും ചെയ്തു. 64-ാം മനിറ്റില്‍ പെഡ്രോ ഡോ കാര്‍മോ പെരാനന്‍സിനായി വലകുലുക്കി.

അവസാന മിനിറ്റില്‍ ഗോള്‍ മടക്കാന്‍ റാപ്പിഡ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. ആശ്വാസ ജയം തേടിയിറങ്ങിയ റാപ്പിഡ് തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications