അഞ്ച് മത്സരങ്ങള്‍ക്കൊടുവില്‍ ബ്രസീലിന് ജയം; കൊറിയയെ വീഴ്ത്തി
അബുദാബി: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയീദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മത്സത്തില്‍ അവസരങ്ങള്‍ തീര്‍ത്തെങ്കിലും കൊറിയയ്ക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ല. കോപ്പ അമേരിക്ക ജേതാക്കളായശേഷം അഞ്ചു മത്സരങ്ങളില്‍ ജയം കണ്ടെത്താനാകാതെ ഉഴറിയ ബ്രസീലിന് ആശ്വാസ ജയം കൂടിയാണിത്.
ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു. ഒമ്പതാം മിനുട്ടില്‍ ലുകാസ് പക്വേറ്റയാണ് ബ്രസീലിന് ലീഡ് നല്‍കിയത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഫിലിപ്പ് കൂടീന്യോ(36) ലീഡ് വര്‍ധിപ്പിച്ചു. 60-ാം മിനിറ്റില്‍ ഡാനിലോയുടെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍. രണ്ട് പകുതിയിലും കൊറിയ ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെടുത്തെങ്കിലും മുന്നേറ്റനിരയുടെ മികവില്ലായ്മ തിരിച്ചടിയായി.

അര്‍ജന്റീനയ്‌ക്കെതിരെ ഒരു ഗോളിന് ജയിച്ച മത്സരത്തില്‍ ബ്രസീലിന്റെ പ്രതിരോധവും ആക്രമണവും തീര്‍ത്തും ദുര്‍ബലമായിരുന്നു. കൊറിയയ്‌ക്കെതിരെ ജയിച്ചെങ്കിലും പ്രതിരോധത്തിലെ വീഴ്ച്ചകള്‍ ബ്രസീലിന് തലവേദനയാണ്. പരിക്കിനെതുടര്‍ന്ന് സൂപ്പര്‍താരം നെയ്മര്‍ വിട്ടുനില്‍ക്കുന്നതും ബ്രസീല്‍ കളിയൊഴുക്കിനെ ബാധിച്ചു. ജയത്തോടെ തിരിച്ചുവരാനായത് പരിശീലകന്‍ ടിറ്റെ സംബന്ധിച്ച് ആശ്വാസകരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications