Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയയ്‌ക്കെതിരെ ബ്രസീലിന് ഇന്ന് ജയിക്കണം; തോറ്റാല്‍ ടിറ്റെ പുറത്തേക്ക്, പ്രവചനം

അബുദാബി: അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിക്കുപിന്നാലെ കോപ്പ ചാമ്പ്യന്മാരായ ബ്രസീല്‍ സൗത്ത് കൊറിയയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നു. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയീദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിനെ 3-1ന് തോല്‍പ്പിച്ച് കിരീടം നേടിയശേഷം ഒരു മത്സരത്തില്‍പോലും ജയിക്കാന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ജയം കണ്ടെത്താന്‍ കഴിയാത്തതോടെ പരിശീലകന്‍ ടിറ്റെയുടെ നിലനില്‍പും ചോദ്യംചെയ്യപ്പെടുകയാണ്. ഏഷ്യന്‍ ശക്തികളായ കൊറിയയ്‌ക്കെതിരെ തോല്‍ക്കുകയാണെങ്കില്‍ ടിറ്റെയെ പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരായ കളിയില്‍ ആരാധകര്‍ രോഷത്തിലാണ്. നെയ്മറുടെ അഭാവത്തില്‍ ടീമിന് മികവുകാട്ടാനാകുന്നില്ലെന്നാണ് ആരോപണം.

football

അര്‍ജന്റീനയ്‌ക്കെതിരെ മുന്നേറ്റനിര തീര്‍ത്തും പരാജയപ്പെട്ടു. ആകെ ഒരു ഷോട്ടുമാത്രമാണ് പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. പ്രതിരോധവും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ ചില മാറ്റങ്ങള്‍ ടിറ്റെയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. പാസിങ്ങിലും പന്തടക്കത്തിലും ടീം മുന്നില്‍ നില്‍ക്കുമ്പോഴും അവസരങ്ങളുണ്ടാക്കിയെടുക്കാനാകുന്നില്ല. കൊറിയയ്‌ക്കെതിരെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

കൊറിയയാകട്ടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുക്ക്‌മെനിസ്താനെതിരെ 2-0 എന്ന നിലയിലും ശ്രീലങ്കയ്‌ക്കെതിരെ 8-0 എന്ന നിലയിലും ജയിച്ചാണ് വരുന്നത്. ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്‍ ആണ് അറിയപ്പെടുന്ന താരം. ഒരു ടീമിനെന്ന നിലയില്‍ ഉണര്‍ന്നുകളിച്ചാല്‍ ബ്രസീലിനെ ഞെട്ടിക്കാന്‍ കൊറിയയ്ക്ക് കഴിയും. കൊറിയയ്‌ക്കെതിരെ രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ബ്രസീല്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Tuesday, November 19, 2019, 12:16 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+